Follow KVARTHA on Google news Follow Us!
ad

കേജരിവാളിനെ വെല്ലുവിളിച്ച് പ്രശാന്ത് ഭൂഷണ്‍

ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ജന ലോക്പാല്‍ ബില്ലിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. ബില്ലില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഭൂഷണ്‍ പരസ്യ സംവാദത്തിന് After terming ruling AAP’s 2015 ombudsman Bill “mahajokepal”, former party leader Prashant Bhushan on Sunday challenged Chief Minister Arvind Kejriwal to a public
ന്യൂഡല്‍ഹി: (www.kvartha.com 30.11.2015) ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ജന ലോക്പാല്‍ ബില്ലിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. ബില്ലില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഭൂഷണ്‍ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു.

ബില്‍ നിയമസഭയില്‍ പരിഗണിക്കുമ്പോള്‍ സഭയ്ക്ക് പുറത്ത് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്വരാജ് ആഭിയാന്റെ നേതൃത്വത്തിലാകും പ്രതിഷേധം സംഘടിപ്പിക്കുക. എ.എ.പിയില്‍ നിന്ന് പുറത്തുപോയ ശേഷം ഭൂഷണും യോഗേന്ദ്ര യാദവും ചേര്‍ന്നുണ്ടാക്കിയ സംഘടനയാണ് സ്വരാജ് ആഭിയാന്‍.

ജന ലോക്പാലിനെ മഹാജോക്പാല്‍ എന്ന് വിളിച്ച് കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷന്‍ പരിഹസിച്ചിരുന്നു.

പ്രശാന്ത് ഭൂഷണോട് പ്രതികരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറായിട്ടില്ല. ബിജെപിക്ക് വേണ്ടിയാണ് ഭൂഷണ്‍ ബില്ലിനെതിരായി സംസാരിക്കുന്നതെന്ന് എ.എ.പി നേരത്തേ ആരോപിച്ചിരുന്നു.

After terming ruling AAP’s 2015 ombudsman Bill “mahajokepal”, former party leader Prashant Bhushan on Sunday challenged Chief Minister Arvind Kejriwal to a public debate on the Jan Lokpal Bill even as he warned of a stir outside Assembly on Monday when the proposed legislation is tabled.


SUMMARY: After terming ruling AAP’s 2015 ombudsman Bill “mahajokepal”, former party leader Prashant Bhushan on Sunday challenged Chief Minister Arvind Kejriwal to a public debate on the Jan Lokpal Bill even as he warned of a stir outside Assembly on Monday when the proposed legislation is tabled.

Keywords: Jan Lokpal Bill, AAP, Bhushan, Kejriwal,