Follow KVARTHA on Google news Follow Us!
ad

ചിദംബരത്തെ കണ്ട് പഠിക്ക്, എന്റെ സീരിയലിന്റെ നിരോധനം നീക്കണം: മമതയോട് തസ്ലീമ

കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ കണ്ട് പഠിക്കാന്‍ വിവാദ എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട്. സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വികൃതികള്‍ നിരോധിച്ച രാജീവ് ഗാന്ധി Bangladeshi author Taslima Nasreen on Sunday advised West Bengal Chief Minister Mamata Banerjee to “learn” from Congress leader P Chidambaram and admit it
കൊല്‍ക്കത്ത: (www.kvartha.com 30.11.2015) കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ കണ്ട് പഠിക്കാന്‍ വിവാദ എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട്. സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വികൃതികള്‍ നിരോധിച്ച രാജീവ് ഗാന്ധി സര്‍ക്കാരിന്റെ നടപടി തെറ്റായിരുന്നുവെന്ന് പി ചിദംബരം പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് തസ്ലീമയുടെ പ്രതികരണം.

തന്റെ തിരക്കഥയിലൊരുക്കിയ ടിവി സീരിയല്‍ സം പ്രേഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയ മമതയുടെ നടപടിയും തെറ്റാണെന്ന് തസ്ലീമ ട്വിറ്ററിലൂടെ പറഞ്ഞു. മുസ്ലീം മത മൗലീക വാദികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സീരിയലിന് വിലക്കേര്‍പ്പെടുത്തിയത്.

ഡിസംബര്‍ 2013ലായിരുന്നു സീരിയലിന് വിലക്കേര്‍പ്പെടുത്തിയത്. കല്‍ക്കത്തയില്‍ കുടിയേറിയ ഹിന്ദു കുടുംബത്തിന്റെ കഥയായിരുന്നു സീരിയലിന് ആധാരം.

അന്ന് പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ തസ്ലീമ ശക്തമായി പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ മുസ്ലീം മതമൗലീക വാദികളെ പിന്തുണയ്ക്കുകയാണെന്നും അവര്‍ ജീവിക്കുന്നത് സൗദി അറേബ്യയിലാണെന്നും തസ്ലീമ പറഞ്ഞിരുന്നു.

Bangladeshi author Taslima Nasreen on Sunday advised West Bengal Chief Minister Mamata Banerjee to “learn” from Congress leader P Chidambaram and admit it was “wrong” to stop broadcast of a TV serial scripted by her after Muslims fundamentalists objected to it.


SUMMARY: Bangladeshi author Taslima Nasreen on Sunday advised West Bengal Chief Minister Mamata Banerjee to “learn” from Congress leader P Chidambaram and admit it was “wrong” to stop broadcast of a TV serial scripted by her after Muslims fundamentalists objected to it.

Keywords: Taslima Nasrin, West Bengal,