Follow KVARTHA on Google news Follow Us!
ad

ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള അക്രമത്തെ വിശേഷിപ്പിക്കാന്‍ അസഹിഷ്ണുത എന്ന വാക്ക് പോര: അരുന്ധതി റോയ്

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമത്തേയും ഭയത്തേയും വിശേഷിപ്പിക്കാന്‍ അസഹിഷ്ണുത എന്ന വാക്ക് അപര്യാപ്തമാണെന്ന് ബുക്കര്‍ പുരസ്‌ക്കാര ജേതാവ് അരുന്ധതി Pune: Given the atmosphere in India, “intolerance” is an inadequate word to describe the “violence and fear” under which minorities are living, author Arundhati Roy
പൂനെ:(www.kvartha.com 30.11.2015) ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമത്തേയും ഭയത്തേയും വിശേഷിപ്പിക്കാന്‍ അസഹിഷ്ണുത എന്ന വാക്ക് അപര്യാപ്തമാണെന്ന് ബുക്കര്‍ പുരസ്‌ക്കാര ജേതാവ് അരുന്ധതി റോയ്.

ജനങ്ങളെ കൊല്ലുക, ജീവനോടെ കത്തിക്കുക, മറ്റ് അക്രമങ്ങള്‍.... അസഹിഷ്ണുത എന്ന വാക്ക് പര്യാപ്തമല്ല. ഇതിനെയെല്ലാം വിശേഷിപ്പിക്കാന്‍ പുതിയൊരു വാക്ക് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു അരുന്ധതി പറഞ്ഞു.

ഹിന്ദു രാഷ്ട്രവാദത്തിന്റെ മറവില്‍ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ബ്രാഹ്മണിസത്തെ പരിപോഷിപ്പിക്കുകയാണെന്നും അരുന്ധതി ആരോപിച്ചു. ബിആര്‍ അംബേദ്കറിനെ പോലുള്ളവര്‍ ഹിന്ദുമതം ഉപേക്ഷിച്ചിരുന്നുവെങ്കിലും ഹിന്ദുക്കളെ മഹാന്മാരായ സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളായി ഉദ്ധരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അരുന്ധതി പറഞ്ഞു.

ഇത് മാത്രമല്ല, ചരിത്രം തിരുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ദേശീയ സംഘടനകളിലും സ്ഥാപനങ്ങളിലും അവര്‍ സ്വന്തം ആളുകളെ തിരുകികയറ്റി. ദളിതരേയും മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ഗോത്രക്കാരേയും വിഭജിപ്പിച്ച് തമ്മിലടിപ്പിച്ചു. അരുന്ധതി കൂട്ടിച്ചേര്‍ത്തു. പൂനെയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

 Pune: Given the atmosphere in India, “intolerance” is an inadequate word to describe the “violence and fear” under which minorities are living, author Arundhati Roy said on Saturday.


SUMMARY: Pune: Given the atmosphere in India, “intolerance” is an inadequate word to describe the “violence and fear” under which minorities are living, author Arundhati Roy said on Saturday.

Keywords: Intolerance, Arundhati Roy,