Follow KVARTHA on Google news Follow Us!
ad
Posts

ലബ്ബാ സാഹിബ് പുരസ്‌ക്കാരം ഡോ.ഷീന ഷുക്കൂറിന്

മികച്ച വനിതാ വിദ്യാഭ്യാസ പ്രവര്‍ത്തകയ്ക്ക് ലബ്ബാസാഹിബ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് എം.ജി. സര്‍വ്വകലാശാല പ്രോവൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂറിനെ Idukki, Thodupuzha, Award, Dr. Sheena Shukoor
തൊടുപുഴ: (www.kvartha.com 30/11/2015) മികച്ച വനിതാ വിദ്യാഭ്യാസ പ്രവര്‍ത്തകയ്ക്ക് ലബ്ബാസാഹിബ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് എം.ജി. സര്‍വ്വകലാശാല പ്രോവൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂറിനെ തെരഞ്ഞെടുത്തു. പതിനായിരത്തിഒന്ന് രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്. ഡിസംബര്‍ 10 ന് തൊടുപുഴയില്‍ നടക്കുന്ന ചടങ്ങില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗം ടി.ടി. ഇസ്മായില്‍ അവാര്‍ഡ് നല്‍കും.

അഡ്വ. എസ്. അശോകന്‍, അഡ്വ. പി. നൂര്‍സമീര്‍, അഡ്വ. ലൈഷ സുഹാസ് എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ചുരുങ്ങിയ കാലയളവിനുള്ളില്‍ എം.ജി. സര്‍വ്വകലാശാലയില്‍ അക്കാഡമിക് രംഗത്തും പരീക്ഷാ വിഭാഗത്തിലും വിദ്യാര്‍ത്ഥിപക്ഷ നിലപാടുകള്‍ നടപ്പിലാക്കാനും സര്‍വ്വകലാശാലയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനും ഡോ. ഷീന ഷുക്കൂറിന് കഴിഞ്ഞതായി ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. അഡ്വ. സി.ഷുക്കൂറാണ് ഭര്‍ത്താവ്. മക്കള്‍: ഖദീജ ജാസ്മിന്‍, ഫാത്തിമ ജെസിന്‍, ഫാത്തിമ ജെസ. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റും ഹൈപവര്‍ കമ്മിറ്റി അംഗവുമായിരുന്ന എ.എം മുഹമ്മദ് കുഞ്ഞു ലബ്ബയുടെ സ്്മരണാര്‍ഥമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.



Keywords: Idukki, Thodupuzha, Award, Dr. Sheena Shukoor