Follow KVARTHA on Google news Follow Us!
ad

ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

തൊടുപുഴയാറില്‍ യുവാവ് മുങ്ങിമരിച്ചു. കീരികോട് നെടുങ്കല്ലേല്‍ റിട്ട. അധ്യാപകന്‍ എന്‍.ജെ Thodupuzha, Idukki, Teacher, Dead Body, Police, Kerala,
തൊടുപുഴ: (www.kvartha.com 01.10.2015) തൊടുപുഴയാറില്‍ യുവാവ് മുങ്ങിമരിച്ചു. കീരികോട് നെടുങ്കല്ലേല്‍ റിട്ട. അധ്യാപകന്‍ എന്‍.ജെ ജേക്കബിന്റെ മകന്‍ നിഖില്‍ ജേക്കബ്(22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ ഒളമറ്റം കമ്പിപ്പാലത്തിന് സമീപം ബന്ധുവിനൊപ്പം പുഴയിലേക്കിറങ്ങവേ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഫയര്‍ ഫോഴ്‌സ് എത്തി മൃതദേഹം കണ്ടെടുത്തു. എഞ്ചിനീയറിംഗ് ബിരുദധാരിയായ നിഖില്‍ അടുത്തയാഴ്ച ഓസ്‌ട്രേലിയക്ക് പോകാനിരിക്കെയാണ് ദുരന്തം. മാതാവ്: ലിസി( മുതലക്കോടം എസ്.എച്ച് എച്ച്.എസ്.എസ് അധ്യാപിക). സഹോദരങ്ങള്‍: അഖില്‍ ജേക്കബ്( ഓസ്‌ട്രേലിയ), ടോം ജേക്കബ്(പ്ലസ് ടു വിദ്യാര്‍ഥി)