Follow KVARTHA on Google news Follow Us!
ad

കമിതാക്കളായ സഹോദരങ്ങള്‍ മാതാപിതാക്കളെ കൊന്ന് പട്ടിക്കിട്ടുകൊടുത്തു

കമിതാക്കളായ സഹോദരങ്ങള്‍ മാതാപിതാക്കളെ കൊന്ന് പട്ടിക്കിട്ടുകൊടുത്തു. Court, Dead Body, Allegation, Threatened, World,
ബ്യൂണസ് അയേഴ്‌സ്: (www.kvartha.com 01.10.2015) കമിതാക്കളായ സഹോദരങ്ങള്‍ മാതാപിതാക്കളെ കൊന്ന് പട്ടിക്കിട്ടുകൊടുത്തു. അര്‍ജന്റീനയിലാണ് സംഭവം നടക്കുന്നത്. ലിയാന്‍ഡ്രോ അക്കോസ്റ്റ (25)എന്ന യുവാവും അര്‍ധ സഹോദരി കാരേന്‍ ക്ലെന്‍ (22) ഉം ആണ് കൊലപാതകം നടത്തിയത്. ലിയാന്‍ഡ്രോയുടെ മാതാവായ മിര്‍യാം കവല്‍സോക്ക് (52), കാരേന്റേയുടെ പിതാവ് റിച്ചാര്‍ഡോ ക്‌ളെന്‍ (54) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

റിച്ചാര്‍ഡോയുടേയും മിര്‍യാമിന്റെയും ആദ്യ വിവാഹത്തിലെ  മക്കളായിരുന്നു കാരേനും അക്കോസ്റ്റയും. കുട്ടികളുണ്ടായശേഷമാണ് റിച്ചാര്‍ഡോയും മിര്‍യാമും ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയത്. എന്നാല്‍ രണ്ടാനച്ഛനായ റിച്ചാര്‍ഡോ തന്നേയും സഹോദരങ്ങളേയും  ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നുമാണ് അക്കോസ്റ്റ പറയുന്നത്.

വളര്‍ത്തച്ഛനോടൊപ്പം അക്കോസ്റ്റ  സ്വന്തം അമ്മയേയും കൊലപ്പെടുത്തുകയായിരുന്നു. ഇരുവരേയും വെടിവച്ച് കൊന്ന ശേഷം മൃതദേഹങ്ങള്‍ വളര്‍ത്തു നായ്ക്കള്‍ക്ക് തിന്നാന്‍ കൊടുക്കുകയായിരുന്നു. മിര്‍യാമിന്റെ എല്ലിന്റെ കഷ്ണം കണ്ടെത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

റിച്ചാര്‍ഡോയുടെ  മൃതദേഹം അക്കോസ്റ്റ തിന്നതായും പറയപ്പെടുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തിയാണ് അക്കോസ്റ്റ തന്നെ കൊലപാതകത്തിന് ഒപ്പം ചേര്‍ത്തതെന്നാണ് കാമുകി കരേന്‍ പറയുന്നത്.  സ്വന്തം പിതാവിനെ കൊല്ലുന്നത് നോക്കി നില്‍ക്കേണ്ടി വന്നെന്നും കരേന്‍ പറയുന്നു.

രണ്ട് സഹോദരങ്ങള്‍ കൂടി ഇവര്‍ക്കുണ്ട്. അവര്‍ സ്‌കൂളില്‍ പോയ സമയത്താണ് കൊലപാതകം നടത്തിയത്. അതേസമയം കാരേനുമായി പ്രണയത്തിലായ ശേഷമാണ് അക്കോസ്റ്റ കൊലപാതകം നടത്തിയതെന്നാണ്  ബന്ധുക്കളുടെ ആരോപണം. ഇയാള്‍ മാനസിക രോഗിയാണന്നും പറയുന്നു

അതേസമയം രണ്ടാനച്ഛന്റെ പീഡനങ്ങളുടെ പ്രതികാരമായിരുന്നു കൊലപാതകമെന്നും പ്രതികള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായിരുന്നുവെന്നും വാദി ഭാഗം കോടതിയെ ബോധിപ്പിച്ചു. മെട്രോ, ഡെയ്‌ലി മെയില്‍ തുടങ്ങിയ പത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Step brother and sister ‘became lovers, killed parents and incinerated them’, Court, Dead Body, Allegation, Threatened, World.