Follow KVARTHA on Google news Follow Us!
ad
Posts

അടുത്തവര്‍ഷം നിരത്തുകളില്‍ സ്‌നോമാന്‍ പറക്കും!

നിരത്തുകളില്‍ പുതുതരംഗം സൃഷ്ടിക്കാന്‍ സ്‌കോഡയുടെ സ്‌നോമാന്‍ അടുത്ത വര്‍ഷം നിരത്തിലെത്തും. യൂറോപ്പിലാണ് ഏഴ് സീറ്റുകളുള്ള എസ്‌യുവി ഗണത്തില്‍പ്പെട്ട സ്‌നോമാന്‍ ആദ്യമിറങ്ങുക.
(www.kvartha.com 1.10.2015) നിരത്തുകളില്‍ പുതുതരംഗം സൃഷ്ടിക്കാന്‍ സ്‌കോഡയുടെ സ്‌നോമാന്‍ അടുത്ത വര്‍ഷം എത്തും. യൂറോപ്പിലാണ് ഏഴ് സീറ്റുകളുള്ള എസ്‌യുവി ഗണത്തില്‍പ്പെട്ട സ്‌നോമാന്‍ ആദ്യമിറങ്ങുക. മാര്‍ച്ചില്‍ നടക്കുന്ന ജനീവ മോട്ടോര്‍ ഷോയിലായിരിക്കും സ്‌നോമാന്റെ അരങ്ങേറ്റം. ഇനി അതും വൈകിയാല്‍ ഒക്ടോബറിലെ പാരീസ് ഓട്ടോഷോയില്‍ കാര്‍ അവതരിപ്പിക്കും.

Skoda snowmanഫോക്‌സ് വാഗന്റെ ടിഗ്വാനാണ് സ്‌നോമാന്റെ മുന്‍ഗാമി. കമ്പനിയുടെമാര്‍ക്കറ്റിംഗ് സ്ട്രാറ്റജികോഡ് ആയ എംക്യുബി എന്ന് പ്ലാറ്റ്‌ഫോമിലാണ് സ്‌നോമാന്റെ അവതരണം. പ്രൊജക്ടറോട് കൂടിയ ആംഗുലാര്‍ ഹെഡ് ലാമ്പുകള്‍, താഴ്ന്ന ഫോഗ് ലാമ്പുകള്‍ എന്നിവ സ്‌നോമാന്റെ പ്രത്യേകതയാണ്. ഡീസല്‍, പെട്രോള്‍ വേരിയന്റുകളില്‍ ലഭ്യമാണ്. സൂപ്പര്‍ബിന്റെ 2.0 ടര്‍ബോ ചാര്‍ജ്ഡ് ഡയറക്ട് ഇന്‍ജക്ഷന്‍ ഡീസല്‍ എന്‍ജിനും, ട്വിന്‍ചാര്‍ജര്‍ പ്ലസ് സൂപ്പര്‍ചാര്‍ജര്‍ ടെക്‌നോളജിയുളള പെട്രോള്‍ എന്‍ജിനും വാഹനത്തിന് കരുത്ത് പകരും.
 
Keywords: Skoda, snowman, SUV, Geneva motor show, paris motor show, volks wagan, Tiguan