Follow KVARTHA on Google news Follow Us!
ad

മൊയ്തീനൊപ്പം മലയാളി നെഞ്ചേറ്റിയ കാഞ്ചനക്കുട്ടി സിനിമാ വിടുന്നോ? പാര്‍വതി സിനിമാ രംഗം വിടുന്നെന്ന വാര്‍ത്തകള്‍ സജീവം

എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയായി ജീവിച്ച മലയാളികളുടെ പ്രിയനടി പാര്‍വതി മേനോന്‍ സിനിമാരംഗം വിടുന്നതായി റിപ്പോര്‍ട്ട്. തത്കാലം സിനിമയില്‍ നിന്ന് ഇടവേള എടുക്കാന്‍ പാര്‍വതി തീരുമാനിച്ചതായാണ് സൂചന.
(www.kvartha.com 01.10.2015) എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയായി ജീവിച്ച മലയാളികളുടെ പ്രിയനടി പാര്‍വതി മേനോന്‍ സിനിമാരംഗം വിടുന്നതായി റിപ്പോര്‍ട്ട്. തത്കാലം സിനിമയില്‍ നിന്ന് ഇടവേള എടുക്കാന്‍ പാര്‍വതി തീരുമാനിച്ചതായാണ് സൂചന. ഓണ്‍ലൈന്‍ മാധ്യമമായ വണ്‍ ഇന്ത്യയാണ് വാര്‍ത്ത പുറത്തുവിട്ടത്. കുറച്ചുനാള്‍ ചമയങ്ങളൊന്നുമില്ലാത്ത ലോകത്ത് സ്വസ്ഥമായിരിക്കാന്‍ ആഗ്രഹിക്കുന്നതായി പാര്‍വതി തന്റെ അടുത്ത വൃത്തങ്ങളോട് സൂചിപ്പിച്ചതായാണ് സൂചന.

  എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാഞ്ചനയായി തിളങ്ങിയ പാര്‍വതി ഇപ്പോള്‍ മലയാളികളുടെ സങ്കല്‍പ്പങ്ങള്‍ക്കൊത്ത നായികയാണ്. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ളിയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് പാര്‍വതി ആലോചിക്കുന്നതെന്നറിയുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബാംഗ്ലൂള്‍ ഡെയ്‌സ് പാര്‍വതിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. അതിലെ സേറയും ഇക്കാലമത്രയും മലയാളിക്ക പ്രിയപ്പെട്ടതായിരുന്നു.

2006ല്‍ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മുന്നിലെത്തിയ പാര്‍വതി നോട്ട്ബുക്ക്, വിനോദയാത്ര എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇതിനിടെ  തമിഴിലേക്കും കന്നഡയിലേക്കും ചേക്കേറി. 2007ല്‍ മിലാനയിലൂടെ കന്നഡയിലെത്തി. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ ഫ്‌ളാഷ് എന്ന മലയാള ചിത്രത്തിനു ശേഷം മലയാളത്തോട് വിട പറഞ്ഞു. പിന്നീട് 2011ല്‍ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. ഇതിനിടെ കിടിലന്‍ മേക്കോവര്‍ നടത്തി പ്രശസ്തിയിലേക്ക് ഉയര്‍ന്നു.  ഏതുതരം കഥാപാത്രവും അഭിനയിക്കാന്‍ കഴിവുളള നടിയാണ് താനെന്ന് പാര്‍വതി തെളിയിച്ചു.


       
 Keywords: Parvathy Menon, Ennu Ninte Moideen, Charly, Dulquer Salmaan, Vindodayathra, Out of syllabus, city of god, Makeover, Malayalam, Tamil, Kannada