Follow KVARTHA on Google news Follow Us!
ad

ടോം ക്രൂസ് ഹോളിവുഡ് ഹില്‍സിലെ വീട് വിറ്റു; വില 11.4 മില്ല്യന്‍ ഡോളര്‍

ഹോളിവുഡ് ഹില്‍സിലൊരു വീട് മിക്ക ഹോളിവുഡ് താരങ്ങളുടെയും സ്വപ്നമാണ്. പക്ഷേ മിഷന്‍ ഇംപോസിബിള്‍ താരം ടോം ക്രൂസ് ആ സ്വപ്‌നം കൈവിട്ടു. He had them at... $11.4 million. Tom Cruise has offloaded his gorgeous Hollywood estate after initially listing it for nearly two million more at $13 million earlier this year, according to Zillow.
(www.kvartha.com 01.10.2015) ഹോളിവുഡ് ഹില്‍സിലൊരു വീട് മിക്ക ഹോളിവുഡ് താരങ്ങളുടെയും സ്വപ്നമാണ്. പക്ഷേ മിഷന്‍ ഇംപോസിബിള്‍ താരം ടോം ക്രൂസ് ആ സ്വപ്‌നം കൈവിട്ടു. 11.4 മില്ല്യന്‍ ഡോളറിനാണ് അദ്ദേഹം വീട് വിറ്റത്. മുന്‍ ഭാര്യ കെയ്റ്റി ഹോംസുമായി ചേര്‍ന്ന് 2007 ലാണ് 30.5 മില്ല്യണ്‍ ഡോളറിന് ടോം ഈ വീട് സ്വന്തമാക്കിയത്.

 വലിയ ചില്ലുജാലകങ്ങളുള്ള ഈ വീട്ടില്‍ നിന്ന് കാണുന്ന കൂറ്റന്‍ മലനിരകളുടെ കാഴ്ച ആരെയും അതിശയിപ്പിക്കും. ഏഴ് ബെഡ് റൂമുകളാണ് ഇവിടെയുള്ളത്. ഇത് കൂടാതെ 4 ബെഡ്‌റൂം (അറ്റാച്ച്ഡ് ബാത്‌റൂം) ഗെസ്റ്റ് ഹൗസ് അതിഥികള്‍ക്കായി അടുത്തു തന്നെയുണ്ട്. വെനീസ് മാതൃകയിലുള്ള കതകും ജനലും ഓക്ക് മരത്തിന്റെ തടികൊണ്ടുള്ള തറയും, ഇറ്റാലിയന്‍ ഫാം സ്‌റ്റൈല്‍ കിച്ചണും ഇവിടെയുണ്ട്. കൂടാതെ വൈന്‍ പാര്‍ലറുകളും ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടത്തോടു കൂടിയ വലിയൊരു കുളവും മനോഹരമായ പാലവും വീടിനോട് ചേര്‍ന്നുണ്ട്.
   
   
 
SUMMARY: He had them at... $11.4 million. Tom Cruise has offloaded his gorgeous Hollywood estate after initially listing it for nearly two million more at $13 million earlier this year, according to Zillow.

The 53-year-old appears to be in the selling market as he was recently rumored to have put his Beverly Hills home for sale at a whopping $20 million profit if he finds a buyer.