Follow KVARTHA on Google news Follow Us!
ad

ഒന്നരക്കോടിയുടെ ഹെറോയിനുമായി യുവാവ് പിടിയില്‍

ഒന്നരക്കോടിയിലേറെ വിലമതിക്കുന്ന ഹെറോയിനുമായി യുവാവ് പിടിയില്‍. Kozhikode, New Delhi, Police, Kerala,
കോഴിക്കോട്: (www.kvartha.com 01.10.2015) ഒന്നരക്കോടിയിലേറെ വിലമതിക്കുന്ന ഹെറോയിനുമായി യുവാവ് പിടിയില്‍. പന്തീരാങ്കാവ് മീത്തല്‍ സവാദിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കുവൈറ്റിലേക്ക് കടത്താനായി ഡെല്‍ഹിയില്‍ നിന്ന്
ശേഖരിച്ചതാണെന്ന് പറഞ്ഞതായി അറസ്റ്റിന് നേതൃത്വം നല്‍കിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് അറിയിച്ചു. അതേസമയം സവാദ് മയക്കുമരുന്ന് സംഘത്തിലെ സ്ഥിരം കണ്ണിയല്ലെന്നാണ് പോലീസ് പറയുന്നത്. പിടിച്ചെടുത്ത സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് എക്‌സൈസ് അറിയിച്ചു.