Follow KVARTHA on Google news Follow Us!
ad

ഡീസല്‍വില 50 പൈസ കൂട്ടി

ഡീസല്‍ വില ലിറ്ററിന് അന്‍പത് പൈസ കൂട്ടി. പുതുക്കിയ വില ബുധനാഴ്ച അര്‍ദ്ധരാത്രി New Delhi, Business,
ന്യൂഡല്‍ഹി: (www.kvartha.com 01.10.2015) ഡീസല്‍ വില ലിറ്ററിന് അന്‍പത് പൈസ കൂട്ടി. പുതുക്കിയ വില ബുധനാഴ്ച അര്‍ദ്ധരാത്രി നിലവില്‍ വന്നു. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ, ഡെല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 44.95 രൂപയാകുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐ.ഒ.സി)? അറിയിച്ചു.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലയിലുണ്ടായ നേരിയ മാറ്റവും ഡോളറിനെതിരെ
രൂപയുടെ മൂല്യത്തിലുണ്ടായ വ്യത്യാസവുമാണ് ഡീസല്‍ വില പുതുക്കാനുള്ള കാരണമെന്നും ഐ.ഒ.സി വ്യക്തമാക്കി.

ഇന്ധനവിലയില്‍ സെപ്തംബര്‍ മാസം മാറ്റമുണ്ടായിരുന്നില്ല. ആഗസ്റ്റ് 31നാണ് ഒടുവില്‍ ഇന്ധനവില പുതുക്കിയത്. പെട്രോളിന് രണ്ടു രൂപയും ഡീസലിന് അന്‍പത് പൈസയും അന്ന് കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതാണ് എണ്ണവില കുറയ്ക്കാന്‍ കാരണമായത്.