Follow KVARTHA on Google news Follow Us!
ad

ഈ ആക്ഷേപങ്ങളാണിപ്പോള്‍ വൈറല്‍!

കെഎസ്ഇബി മീറ്റര്‍ റീഡിങ്ങിന് ഉദ്യോഗസ്ഥരെത്തുമ്പോള്‍ ആളെക്കണ്ടില്ലെങ്കില്‍ പിഴയീടാക്കുമെന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് നര്‍മത്തില്‍ കുതിര്‍ന്ന മറുപടി. കെഎസ്ഇബി മീറ്റര്‍ റീഡര്‍ക്ക് എന്ന പേരില്‍ അയച്ചിരിക്കുന്ന കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
(www.kvartha.com 01.10.2015) കെഎസ്ഇബി മീറ്റര്‍ റീഡിങ്ങിന് ഉദ്യോഗസ്ഥരെത്തുമ്പോള്‍ ആളെക്കണ്ടില്ലെങ്കില്‍ പിഴയീടാക്കുമെന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് നര്‍മത്തില്‍ കുതിര്‍ന്ന മറുപടി. കെഎസ്ഇബി മീറ്റര്‍ റീഡര്‍ക്ക് എന്ന പേരില്‍ അയച്ചിരിക്കുന്ന കത്തുകളും വിവിധ പോസ്റ്റുകളുമാണിപ്പോള്‍ വൈറല്‍

 നടന്‍ കുഞ്ചാക്കോ ബോബന്റെ പേരിലുള്ള ഒരു ഐഡിയിൽനിന്നാണ് ചാക്കോച്ചന്‍ എന്ന പേരില്‍ കത്തെഴുതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിട്ടത് ആരായാലും സംഗതി ഹിറ്റായിട്ടുണ്ട്.
മീറ്റര്‍ റീഡിങ്ങിന് വരുന്ന ദിവസം കല്യാണത്തിന് പോകുന്നതിനാല്‍ താക്കോല്‍ വീട്ടില്‍ വയ്ക്കുമെന്നാണ് കത്തില്‍ പറയുന്നത്. താക്കോല്‍ ചെടിച്ചട്ടിയുടെ അടിയില്‍ ഉണ്ടെന്നും തുറന്നു പരിശോധിച്ച ശേഷം വീട് പൂട്ടിയിറങ്ങണമെന്നും താക്കോല്‍ പഴയ സ്ഥാനത്തു വയ്ക്കണമെന്നും കത്തിലുണ്ട്. മേശപ്പുറത്ത് വച്ചിരിക്കുന്ന ചായ കുടിക്കാനും കത്തില്‍ പറയുന്നു. എന്തായാലും കത്ത് സര്‍ക്കാരിനുളള കനത്ത മറുപടി തന്നെ.

അവധി അനുവദിച്ചുകിട്ടാന്‍ ഹെഡ്മാസ്റ്റര്‍ക്കയച്ച മറ്റൊരുകത്തും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്


നിരവധി പേര്‍ കത്തിന് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പലരും ഈ വിഷയത്തില്‍ അധികൃതരെ കണക്കിന് കളിയാക്കുന്നുണ്ട്. ഇതിലും ഭേദം കക്കൂസില്‍ കയ്യിട്ട് വാരുന്നതാണ് നല്ലതെന്നുവരെ പരിഹസിക്കുന്ന ചില പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.

വിവിധ സിനിമാ സംഭാഷണങ്ങളുടെ പശ്ചാതലത്തിലും കാര്‍ട്ടൂണായും പലരീതിയിലുള്ള ആക്ഷേപങ്ങള്‍ ചൊരിയുന്ന പോസ്റ്റുകളും വ്യാപകമാകുന്നു

വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും മുഖ്യമന്ത്രിയേയും ട്രോള്‍ ചെയ്യുന്ന കമന്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. റീഡിങ് എടുക്കാന്‍ ആളു വരുമ്പോള്‍ വീട്ടില്‍ ആരുമില്ലെങ്കില്‍ 250 രൂപ മുതല്‍ 500 രൂപ
വരെ പിഴയീടാക്കാനാണ് നീക്കം.

Kunchacko Boban, KSEB, Meter reading, Viral, Facebook, Social media



Kunchacko Baban  KSEB






 











Keywords: Kunchacko Boban, KSEB, Meter reading, Viral, Facebook, Social media