Follow KVARTHA on Google news Follow Us!
ad

RSS നേതാവ് മനോജ് കൊല്ലപ്പെട്ട അതേസ്ഥലത്ത് ബലിദാന ദിനത്തില്‍ വൈദ്യുതി തൂണില്‍ തെരുവു നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി

ആര്‍.എസ്.എസ് ജില്ലാ മുഖ്യശിക്ഷക് ആയിരുന്ന ഇളന്തോടത്ത് മനോജിന്റെ ഒന്നാം ബലിദാനPolice, BJP, CBI, Friends, Minister, Kannur, Kerala,
പാനൂര്‍: (www.kvartha.com 01.09.2015) ആര്‍.എസ്.എസ് ജില്ലാ മുഖ്യശിക്ഷക് ആയിരുന്ന ഇളന്തോടത്ത് മനോജിന്റെ ഒന്നാം ബലിദാന ദിനത്തില്‍ മനോജിനെ വാഹനമിടിച്ച് വീഴ്ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച അതേസ്ഥലത്ത് തെരുവ് നായ്ക്കളെ വെട്ടി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി.

റോഡരികിലെ വൈദ്യുതി തൂണിലാണ് മൂന്ന് തെരുവ് നായ്ക്കളെ വെട്ടിക്കൊലപ്പെടുത്തി തൂക്കിയിട്ടത്. ചൊവ്വാഴ്ച രാവിലെ ബലിദാന ദിനാചരണ ചടങ്ങില്‍ പങ്കെടുക്കാനായി മനോജിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന പ്രവര്‍ത്തകരാണ് സംഭവം കാണുന്നത്. തുടര്‍ന്ന് വിവരം കതിരൂര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

Stray dogs killed and hung at Kathirur where Manoj was murdered, Police, BJP, CBI,പോലീസ് സ്ഥലത്തെത്തിയാണ് കെട്ടിതൂക്കിയ തെരുവ് പട്ടികളെ അഴിച്ചുമാറ്റിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. 2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ സ്വദേശി എളന്തോടത്തില്‍ മനോജ് (38) കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മനോജിന്റെ വധത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കള്‍
സ്ഥലത്തെത്തിയിരുന്നു. മനോജ് വധക്കേസ് ഇപ്പോള്‍ സി.ബി.ഐ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.  മനോജിന്റെ വീട്ടില്‍ രാവിലെ നടന്ന ബലിദാനദിന ചടങ്ങില്‍ ആര്‍.എസ്.എസ് സീമ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജന്‍ കെ. ഗോപാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംസ്ഥാന കാര്യവാഹക് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍, ജില്ലാ സംഘചാലക് സി. രാമചന്ദ്രന്‍, താലൂക്ക് സംഘചാലക് എം.കെ ശ്രീകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. 1001 പേര്‍ അവയവദാന സമ്മതപത്രം തിരുവനന്തപുരം മെഡിക്കല്‍ കോളജിന് കൈമാറി.

Also Read:
അനധികൃത അറവുശാലയില്‍ പോലീസ് റെയ്ഡ്; ഒരാള്‍ പിടിയില്‍, മൂന്ന് പേര്‍ രക്ഷപ്പെട്ടു

Keywords: Stray dogs killed and hung at Kathirur where Manoj was murdered, Police, BJP, CBI, Friends, Minister, Kannur, Kerala.