Follow KVARTHA on Google news Follow Us!
ad

മൈലി കാണിച്ചു പലതും

ഊതി വീര്‍പ്പിച്ച ബലൂണ്‍ ശരീരഭാഗങ്ങളില്‍ കെട്ടിവച്ച്, പേരിന് നാണം മറച്ചാണ് ആ സുന്ദരി എത്തിയത്. പോപ് ലോകത്ത് എന്നും ഗ്ലാമറിന്റെ അങ്ങേയറ്റം കാണിക്കുന്നവരാണ് താരങ്ങള്‍. അത് Miley Cyrus has finally outdone her infamous 2013 twerking appearance on the MTV VMAs. Playing host at the awards show two years after rubbing up against Robin Thicke, the 22-year-old found a way to be even more
(www.kvartha.com 01.09.2015) ഊതി വീര്‍പ്പിച്ച ബലൂണ്‍ ശരീരഭാഗങ്ങളില്‍ കെട്ടിവച്ച്, പേരിന് നാണം മറച്ചാണ് ആ സുന്ദരി എത്തിയത്. പോപ് ലോകത്ത് എന്നും ഗ്ലാമറിന്റെ അങ്ങേയറ്റം കാണിക്കുന്നവരാണ് താരങ്ങള്‍. അത് മഡോണയായാലും, റിഹാനയായാലും ഒന്നുതന്നെ. പിന്നെ മൈലി സൈറസിനെക്കുറിച്ച് പറയാനുണ്ടോ, അല്ലെങ്കില്‍ തന്നെ ഗ്ലാമറിന്റെ പ്രദര്‍ശിപ്പിക്കുമ്പോഴൊക്കെ മൈലി അരപ്പിരിയാണോയെന്നു ചോദിച്ചിരുന്നു പലരും. ഇത് ശരിവയ്ക്കുന്ന പ്രകടനം തന്നെ വീണ്ടും.

എംടിവിയുടെ വിഡിയോ മ്യൂസിക് അവാര്‍ഡ് നൈറ്റില്‍ അവതാരകയായി ഗായിക  മൈലി സൈറസാണ് ഇത്തവണയെത്തുന്നതെന്ന പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ ആരാധകലോകം കാത്തിരിക്കുന്നതാണ്, എന്താണ് മൈലിയുടെ വേഷമില്ലാ വേഷം കെട്ടലെന്നു തന്റെ വരവ് ഒരൊന്നൊന്നര വരവായിരിക്കുമെന്ന് അവാര്‍ഡ് നൈറ്റ് നടക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പേ മൈലി പ്രഖ്യാപിച്ചതും ആരാധകരെ ചൂടുപിടിപ്പിച്ചിരുന്നു.

പോരാത്തതിന് കുളിക്കുന്നതിനു മുന്നോടിയായെടുത്ത നഗ്‌ന സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തും ഈ ഇരുപത്തിരണ്ടുകാരി കാഴ്ചക്കാരുടെ പ്രതീക്ഷകളെ ചൂടുപിടിപ്പിച്ചത്.  തുണിയുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്, ഇല്ലേ എന്നു ചോദിച്ചാല്‍ ഇല്ല എന്ന മട്ടിലായിരുന്നു എംടിവി അവാര്‍ഡ് വേദിയിലേക്കുള്ള മൈലിയുടെ വരവ്. സില്‍വര്‍ സ്ട്രിപ്പുകൊണ്ടും അലുക്കുകള്‍ കൊണ്ടും, ബലൂണ്‍ വരെ ഉപയോഗിച്ചും അത്യാവശ്യം നാണം മറച്ചായിരുന്നു റെഡ് കാര്‍പറ്റിലേക്കുള്ള ഗ്ലാമര്‍ ഗായികയുടെ പ്രവേശനം. പോണിടെയിലും കെട്ടി ഒരു സില്‍വര്‍ ബൂട്ടും കൂടിയിട്ടതോടെ സ്‌റ്റൈലില്‍ ആരെയും കടത്തിവെട്ടി. വേഷപ്പകര്‍ച്ചകളില്‍ ചിലത് മാന്യമായപ്പോള്‍ മറ്റു ചിലത് മറയ്‌ക്കേണ്ടത് പേരിനു മാത്രം മറച്ച അവസ്ഥയിലായിരുന്നു. മാത്രവുമല്ല മാധ്യമങ്ങള്‍ക്കു മുന്നില്‍ കഞ്ചാവ് ജോയിന്റ് കത്തിച്ചും കക്ഷി വിവാദത്തിനു തീപിടിപ്പിച്ചു.

അവസാനത്തെ പാട്ടിനു മുന്നോടിയായി സ്റ്റേജില്‍ത്തന്നെ ഒരു തിരശീലയ്ക്കു പിറകില്‍ നിന്നായിരുന്നു മൈലി വസ്ത്രം മാറിയതു പോലും. അതും പരിപാടി ലൈവായി ടെലികാസ്റ്റ് ചെയ്യുന്നതിനിടെ. ക്യാമറ മൈലിയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന സമയത്ത് പെട്ടെന്ന് മാറിടം അനാവൃതമാക്കിയും മൈലി ഞെട്ടിച്ചുകളഞ്ഞു.

ഇതും വിവാദമായി. ഈ നഗ്‌നതാപ്രകടനത്തിന്റെ കാര്യം എംടിവിയും മൈലിയും അറിഞ്ഞുകൊണ്ടു ചെയ്തതാണെന്ന് ഒരുവിഭാഗം, അല്ലെന്ന് മറുവിഭാഗവും തമ്മിലുളള തര്‍ക്കവും കനത്തിരിക്കുകയാണ്. എന്തായാലും അവാര്‍ഡ് വാങ്ങാനെത്തിയവരെയും നല്‍കാനെത്തിയവരെയുമെല്ലാം കടത്തിവെട്ടി അവതാരകയായ മൈലി പ്രേക്ഷക പ്രീതിക്കുളള അവാര്‍ഡ് അടിച്ചെടുത്തെന്നു തന്നെ പറയണം.
       
SUMMARY: Miley Cyrus has finally outdone her infamous 2013 twerking appearance on the MTV VMAs.  Playing host at the awards show two years after rubbing up against Robin Thicke, the 22-year-old found a way to be even more outrageous.  Despite the live broadcast being on a delay, to censor language and lewd behavior, Miley still managed to get her bare breast on national television.