Follow KVARTHA on Google news Follow Us!
ad

പോള്‍ മുത്തൂറ്റ് വധക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വെറുതെ വിട്ടു

യുവവ്യവസായി പോള്‍ എം. ജോര്‍ജിനെ കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് Thiruvananthapuram, Parents, Police, Alappuzha, Controversy, Kerala,
തിരുവനന്തപുരം: (www.kvartha.com 01.09.2015) യുവവ്യവസായി പോള്‍ എം. ജോര്‍ജിനെ കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തി. ഒരാളെ വെറുതെ വിട്ടു. പതിനാലാം പ്രതി അനീഷിനെയാണ് വെറുതെ വിട്ടത്.

കൊലപാതകം, സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരിക്കുന്നതായി കോടതി കണ്ടെത്തി. കാരി സതീഷും ജയചന്ദ്രനുമടക്കും ഒന്‍പത് പ്രതികള്‍ക്ക് കൊലപാതകവുമായി നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തി. മറ്റു നാലു പ്രതികള്‍ തെളിവു നശിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

ഒന്നാം പ്രതി ജയചന്ദ്രന്‍, കാരി സതീഷ്, പുത്തന്‍ പാലം രാജേഷ്, സത്താര്‍, ആറാം പ്രതി ജെ. സതീഷ് കുമാര്‍, ഏഴാം പ്രതി ആര്‍. രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒന്‍പതാം പ്രതി ഫൈസല്‍ എന്നിവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്.

അതേസമയം, വീട്ടില്‍ അച്ഛനമ്മമാര്‍ തനിച്ചായതിനാല്‍ തന്നെ വെറുതെ വിടണമെന്ന് ഒന്നാം പ്രതി ജയചന്ദ്രന്‍ കോടതിയില്‍ അപേക്ഷ നല്‍കി. മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്ക് പോകും വഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. ചേര്‍ത്തല സ്വദേശിയെ ഭയപ്പെടുത്തി ഒതുക്കാന്‍ ക്വട്ടേഷനെടുത്ത ചങ്ങനാശേരി സംഘം എസി റോഡുവഴി വരുമ്പോഴുണ്ടായ കൊലപാതകം യാദൃച്ഛികമാണെന്ന സംസ്ഥാന പോലീസിന്റെ നിലപാടു തന്നെയാണ് സിബിഐക്കും ഉണ്ടായിരുന്നത്.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പോള്‍വധക്കേസില്‍ വിധി പറയുന്നതു കഴിഞ്ഞദിവസം സി ബി ഐ കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു.  ജയചന്ദ്രന്‍, സുധീഷ്, ഹസന്‍ സന്തോഷ് എന്നീ മൂന്നുപ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനാലാണ് വിധി പറയുന്നത് മാറ്റിവെച്ചത്.  ഒന്നാം പ്രതി ജയചന്ദ്രന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനാലാണ് ഹാജരാകത്തതെന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ഇനി യാതൊരു ഒഴിവുകളും പറയരുതെന്ന് കോടതി പ്രതികള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ കാരി സതീശ് അടക്കം 19 പേരാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്കുപോകും വഴി, ബൈക്ക് അപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.

2009 ആഗസ്ത് 22നാണ് പോള്‍ എം.ജോര്‍ജ് കുത്തേറ്റ് മരിച്ചത്. കേരള പോലീസ് ആദ്യം തയാറാക്കിയ കുറ്റപത്രത്തില്‍ 25 പേരെയായിരുന്നു പ്രതിചേര്‍ത്തിരുന്നത്. എന്നാല്‍ 2010 ജനവരി 29ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം എറ്റെടുക്കുകയും 14 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിശദാന്വേഷണത്തിനിടെ അഞ്ചുപേരും കൂടി പ്രതികളായി.

2012 നവംബര്‍ 19ന് ആരംഭിച്ച വിചാരണയില്‍ പോള്‍ ജോര്‍ജിന്റെഡ്രൈവര്‍ ഷിബു തോമസ്
അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. കുത്തേറ്റ പോള്‍ ജോര്‍ജിനെ വഴിയിലുപേക്ഷിച്ച് കടന്ന ഗുണ്ടാനേതാക്കള്‍ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കേരള പോലീസ് പ്രതികളാക്കിയിരുന്നെങ്കിലും സി.ബി.ഐ മാപ്പുസാക്ഷികളാക്കി മാറ്റി. കൊലപാതകം കണ്ടില്ലെന്നും പോളിനെ കുത്തിയവരെ അറിയില്ലെന്നുമാണ് രണ്ടുപേരും കോടതിയില്‍ നല്‍കിയ മൊഴി.

പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനു കാരി സതീശ് അടക്കമുളളവരെ കോടതിയില്‍ തിരിച്ചറിഞ്ഞു. ഏറെ വിവാദമായ 'എസ്' കത്തിയും കോടതിയുടെ പരിഗണനക്ക് വന്നു. പോലീസ് ആദ്യം കണ്ടെടുത്ത 'എസ്' ആകൃതിയുളള കത്തിയല്ല കൊലക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സി.ബി.ഐ കൊലക്ക് ഉപയോഗിച്ച യഥാര്‍ത്ഥ കത്തിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.