Follow KVARTHA on Google news Follow Us!
ad

ദി അയണ്‍മെന്‍ ഓഫ് ഇന്ത്യ; നടത്തം ശ്രീരാമുലുവിന് മത്സരമാണ്

സ്വപ്‌നങ്ങള്‍ക്ക് പ്രായമില്ലെന്നു വിശ്വസിക്കേണ്ടി വരും ശ്രീരാമുലുവിനെ പരിചയപ്പെട്ടാല്‍. 92 വയസിലും Here's another story that would make you sit up and take notice of the fact that grit and determination are ageless.
(www.kvartha.com 29.08.2015) സ്വപ്‌നങ്ങള്‍ക്ക് പ്രായമില്ലെന്നു വിശ്വസിക്കേണ്ടി വരും ശ്രീരാമുലുവിനെ പരിചയപ്പെട്ടാല്‍. 92 വയസിലും നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്താണ് ഈ പഴയ നേവി ഉദ്യോഗസ്ഥന്. ജീവിതത്തിനൊരു ലക്ഷ്യമുണ്ടെങ്കില്‍ പ്രായം അതിനൊരു പ്രശ്‌നമേയല്ലെന്നതിന് മറ്റൊരു ഉദാഹരണം കൂടി. വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് കക്ഷി. അതും 92 വയസില്‍ നേടിയ വിജയം കൂടുതല്‍ മധുരമുളളതാണ്.

ഓഗസ്റ്റ് 4 മുതല്‍ 6 വരെ ഫ്രാന്‍സിലെ ലിയോണില്‍ നടന്ന മധ്യവയസ്‌കന്‍മാര്‍ക്കുളള മത്സരത്തിലാണ് വല്ലഭജോഷ്യുള ശ്രീരാമുലു സ്വര്‍ണ മെഡല്‍ നേടിയത്. 90-94 വയസുളളവര്‍ക്കായി നടത്തിയ മത്സരത്തില്‍ ഒരു മണിക്കൂര്‍ 36 മിനിറ്റെടുത്താണ് ശ്രീരാമുലു തന്റെ ലക്ഷ്യത്തിലെത്തിയത്. 5, 20 കിലോ മീറ്റര്‍ വിഭാഗങ്ങളില്‍ മത്സരിച്ചെങ്കിലും മത്സര നിയമം തെറ്റിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു.

gold medal 10 km walk
10 മീറ്റര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ തന്റെ ഇഷ്ട ഇനം 20 കിലോ മീറ്റര്‍ നടത്തമാണ്. എന്നാല്‍ മനപൂര്‍വമല്ലാതെ നിയമം തെറ്റിച്ചതിന് താന്‍ അയോഗ്യനായെന്നും ശ്രീരാമുലു പറഞ്ഞു. മെഡല്‍ദാന ചടങ്ങില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയപ്പോള്‍ ഏറെ അഭിമാനം തോന്നിയെന്നും അദ്ദേഹം.
                     
SUMMARY: Here's another story that would make you sit up and take notice of the fact that grit and determination are ageless. Much like the 92-year-old Vallabhajosyula Sriramulu, a retired Officer in the Indian Navy, who recently won a gold medal in 10km walk at the World Masters Athletics Championships.