Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ യുവാവിന്റെ ആപ്പിന് ഫെയ്‌സ്ബുക്കിന്റെ സാങ്കേതിക സഹായം വാഗ്ദാനം

ഇന്ത്യന്‍ യുവാവ് വികസിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിന് പിന്തുണയുമായി ഫെയ്‌സ്ബുക്ക്. 19 വയസ്സുള്ള ഹര്‍ഷ് സോഗ്ര Nineteen-year old Harsh Songra was woken up at 2 am on Wednesday bythe frequent Facebook noti fications after the social media site's chief operating officer Sheryl Sandberg published
(www.kvartha.com 30.08.2015) ഇന്ത്യന്‍ യുവാവ് വികസിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിന് പിന്തുണയുമായി ഫെയ്‌സ്ബുക്ക്. 19 വയസ്സുള്ള ഹര്‍ഷ് സോഗ്ര വികസിപ്പിച്ച മൈ ചൈല്‍ഡ് എന്ന ആപ്പിന് പിന്തുണ പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് സിഇഒ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് ആണ് രംഗത്തെത്തിയത്.

സോഗ്രയുടെ ആപ്പ് നിര്‍മ്മാണ കഥ പറഞ്ഞു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടുണ്ട് ഷെറില്‍. മികച്ച ആശയങ്ങള്‍ ഉണ്ടായിട്ടും ആവശ്യമായ പിന്തുണ ലഭിക്കാത്ത ഹര്‍ഷിനെ പോലുള്ളവരെ ഫെയ്‌സ്ബുക്ക് പിന്തുണയ്ക്കുമെന്ന് പറഞ്ഞാണ് സിഇഒയുടെ പോസ്റ്റ്. ആന്‍ഡ്രോയിഡ് ആപ്പ് ആണ് മൈചൈല്‍ഡ്. ഉയരം, ഭാരം തുടങ്ങിയവ വിശകലനം ചെയ്ത് കുട്ടികളില്‍ വളര്‍ച്ചാ വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ 45 സെക്കന്റിനുള്ളില്‍ പറയാന്‍ കഴിയുന്ന ആപ്പാണ് സോഗ്ര വികസിപ്പിച്ചെടുത്തത്.

ഹാര്‍ഡ് വെയര്‍ എഞ്ചിനീയറായ അച്ഛനില്‍ നിന്നാണ് കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങള്‍ ഹര്‍ഷ് പഠിക്കുന്നത്. ചെറുപ്പത്തില്‍ ഡിസ്പ്രക്‌സിയ എന്ന വളര്‍ച്ചാ വൈകല്യമുണ്ടായിരുന്നു ഹര്‍ഷ് സോഗ്രയ്ക്ക്. 9 വര്‍ഷത്തെ ചികിത്സയ്‌ക്കൊടുവിലാണ് ഹര്‍ഷ് രോഗമുക്തി നേടിയത്. രണ്ട് വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് ഹര്‍ഷ് ആപ്പ് വികസിപ്പിച്ചത്. ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോം പാര്‍സിയുടെ സഹായത്തോടെ വികസിപ്പിച്ച ആപ്പ് കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറക്കിയത്. ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ ഇപ്പോള്‍ ഈ ആപ്പിന്റെ ഗുണഭോക്താക്കളാണ്.

Facebook COO Sheryl Sandberg Lauds Indian Teen’s MyChild App


SUMMARY: Nineteen-year old Harsh Songra was woken up at 2 am on Wednesday bythe frequent Facebook noti fications after the social media site's chief operating officer Sheryl Sandberg published a post about him and his startup, My Child App. In the post, Sandberg told the story of Songra and his app as an instance of startups being supported by Facebook under its FBStart programme."We're supporting developers like Harsh who have great ideas but can't always access the resources they need," she posted.
Keywords: Facebook COO Sheryl Sandberg Lauds Indian Teen’s MyChild App