Follow KVARTHA on Google news Follow Us!
ad

സിനിമാ താരം മുക്ത വിവാഹിതയായി

തെന്നിന്ത്യന്‍ സുന്ദരി മുക്ത വിവാഹിതയായി. ഗായികയും നടിയുമായ റിമി Malayalam actress Muktha got married to Rinku Tomy at St George Syro-Malabar Catholic Forane Church in Edappally, Kochi, on Sunday, 30 August.
(www.kvartha.com 30.08.2015) തെന്നിന്ത്യന്‍ സുന്ദരി മുക്ത വിവാഹിതയായി. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയ്ക്ക് മിന്നു ചാര്‍ത്തിയത്. 30ന് ഇടപ്പളളി സെന്റ് ജോര്‍ജ് പളളിയില്‍ വച്ചായിരുന്നു വിവാഹം.

പരമ്പരാഗത ക്രിസ്ത്യന്‍ വേഷമായ ചട്ടയും മുണ്ടും ധരിച്ചാണ് മുക്ത വിവാഹ വേദിയിലെത്തിയത്. റിങ്കുവും പരമ്പരാഗത വേഷമായ കസവ് മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചത്. ഒരു ഓലക്കുടക്കീഴിലാണ്  ഇരുവരും എത്തിയത്. പരിമിതമായ ആഭരണങ്ങളേ മുക്ത അണിഞ്ഞിരുന്നുളളൂ.  വ്യത്യസ്തമായി താമരമൊട്ടിന്റെ ബൊക്കെയാണ് വധു ഉപയോഗിച്ചത്. കൈകളില്‍ മൈലാഞ്ചിയും വധു അണിഞ്ഞിരുന്നു. വിവാഹ ശേഷം മാര്‍ഗംകളിയും തിരുവാതിര കളിയും നടന്നു.
 
വിവാഹ ശേഷവും അഭിനയിക്കുമെന്നു മുക്ത നേരത്തേ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ റിമിയാണ് തന്റെ മാതൃകയെന്നും താരം പറഞ്ഞിരുന്നു. മലയാളത്തിന് പുറമേ തെലുങ്ക്, കന്നട ഭാഷകളില്‍ അഭിനയിച്ചിട്ടുളള മുക്ത തമിഴില്‍ ഭാനു എന്നാണ് അറിയപ്പെടുന്നത്. തമിഴില്‍ ആര്യ നായകനായ വിഎസ്ഒപിയാണ് മുക്തയുടെ ഏറ്റവും പുതിയ ചിത്രം. റിങ്കു റിമിയുടെ ഇവന്റ് മാനേജരായാണ്
പ്രവര്‍ത്തിക്കുന്നത്.

Muktha Rinku Marriage
         
SUMMARY: Malayalam actress Muktha got married to Rinku Tomy at St George Syro-Malabar Catholic Forane Church in Edappally, Kochi, on Sunday, 30 August. As announced earlier, Muktha wore the traditional Syrian Christian chatta and mundufor the wedding ceremony. The marriage was also highlighted by Margam Kali, which is the traditional dance form of St Thomas Christians.