ബംഗളൂരു: (www.kvartha.com31.07.2015) പീഡന വീരനായ ഭര്‍ത്താവിനെതിരെ യുവതി ഇരകളെ കൊണ്ട് പരാതി കൊടുപ്പിച്ചു. ദീപ എന്ന 28കാരിയാണ് ഭര്‍ത്താവിന്റെ അതിരുകടന്ന പീഡനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അതിനെതിരെ ധീരമായി പൊരുതിയത്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞാണ് ദീപയ്ക്ക് ഭര്‍ത്താവ് ഹരി കൃഷ്ണയെ സംശയം തോന്നിത്തുടങ്ങിയത്.
ഭര്‍ത്താവിന്റെ ഒളിച്ചുകളി ശ്രദ്ധയില്‍പെട്ടതോടെ ഹരികൃഷ്ണയുടെ ഫോണില്‍ വീഡിയോ റെക്കോര്‍ഡര്‍ പിടിപ്പിച്ചും കോളുകള്‍ റെക്കോര്‍ഡ് ചെയ്തും ദീപ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. കഴിഞ്ഞ മാസം ജൂണിലാണ് ദീപ ഭര്‍ത്താവിന്റെ കള്ളത്തരം പുറത്തുകൊണ്ടുവരാനായി ഇക്കാര്യം ചെയ്തത്.
സഹപ്രവര്‍ത്തകരായ യുവതികള്‍ക്ക് ഹരികൃഷ്ണ അയക്കുന്ന അശ്ലീല സന്ദേശങ്ങളും ദീപ കയ്യോടെ
പിടിച്ചു. ഭീഷണിപ്പെടുത്തിയും വാഗ്ദാനങ്ങള്‍ നല്‍കിയും ഇയാള്‍ യുവതികളെ ലൈംഗികമായി പീഡിപ്പിക്കുന്നതായും ദീപ തിരിച്ചറിഞ്ഞു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലൂടെ ഒടുവില്‍ ദീപ ഹരികൃഷ്ണയുടെ പീഡനത്തിനിരയായവരെ കണ്ടെത്തുകയും
ഇവരെക്കൊണ്ട് ഭര്‍ത്താവിനെതിരെ പരാതി കൊടുപ്പിക്കുകയും ചെയ്തു.
വര്‍ഷങ്ങളായി ഹരികൃഷ്ണയുടെ പീഡനം സഹിക്കുന്നവരായിരുന്നു ഇവരില്‍ പലരും. ഒടുവില്‍ സ്ത്രീധന പീഡനത്തിന് ഹരികൃഷ്ണയ്ക്കെതിരെ ദീപയും പരാതി നല്കി. സ്ത്രീപീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്ത പോലീസ് ഹരികൃഷ്ണയെ അറസ്റ്റ് ചെയ്തു. ഹരികൃഷ്ണ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.
Also Read:
വായ്പാ വിവാദം: എസ്.എന്‍.ഡി.പി. യൂണിയന് ഭാരവാഹികള്‍ക്കെതിരെയുള്ള പോലിസ് നടപടി ഹൈക്കോടതി തടഞ്ഞു
Keywords: Bangalore, Woman, Complaint, Police, Facebook, National.