Follow KVARTHA on Google news Follow Us!
ad

ശബരീനാഥന്‍ എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്തു

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച കെ.എസ്.ശബരിനാഥന്‍ എംThiruvananthapuram, Election, BJP, LDF, Winner, Kerala,
തിരുവനന്തപുരം: (www.kvartha.com 01/07/2015) അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച കെ.എസ്.ശബരിനാഥന്‍ എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളയ്ക്ക് ശേഷം ബുധനാഴ്ച 9.30 മണിയോടെയാണ് ശബരി സ്പീക്കര്‍ എന്‍.ശക്തന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. 31 വയസുള്ള ശബരിനാഥന്‍ സഭയിലെ ബേബിയാണ് . ഇതുവരെ ആ സ്ഥാനം കോണ്‍ഗ്രസിലെ ഹൈബി ഈഡനായിരുന്നു. ഹൈബിക്ക് ഏപ്രില്‍ 19ന് 32 വയസ് പൂര്‍ത്തിയായി.

മാതാവ്  പ്രൊഫസര്‍ സുലേഖയ്ക്കും സഹോദരനും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് ശബരിനാഥന്‍ നിയമസഭയില്‍ എത്തിയത്. ചടങ്ങ് വീക്ഷിക്കാന്‍ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളും സഭയില്‍ എത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം സഭാസമ്മേളനത്തിലും ശബരീനാഥന്‍ പങ്കെടുത്തു.

അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ 10,128 വോട്ടുകള്‍
 നേടിയാണ് ശബരീനാഥന്‍ വിജയിച്ചത്. ശബരീനാഥന്റെ പിതാവും നിയമസഭാ സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍, ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ എന്നിവരെ മറികടന്നാണ് ശബരീനാഥന്‍ ഉജ്ജ്വലവിജയം നേടിയത്.
Sabarinadhan sworn in as MLA,Thiruvananthapuram, Election, BJP, LDF, Winner, Kerala.

Also Read: 
കാസര്‍കോട്ട് നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ എറണാകുളത്ത് കണ്ടെത്തി
Keywords: Sabarinadhan sworn in as MLA,Thiruvananthapuram, Election, BJP, LDF, Winner, Kerala.