Follow KVARTHA on Google news Follow Us!
ad

ഡിജിറ്റല്‍ ഇന്ത്യ ദേശീയ ഉദ്ഘാടനം: കരുത്തറിയിച്ച് ഇടുക്കിയും

ഡിജിറ്റല്‍ ഇന്ത്യാവാരാചരണത്തിന്റെ ദേശീയ ഉദ്ഘാടനത്തില്‍ ഇടുക്കിയും സജീവ സാന്നിദ്ധ്യം അറിയിച്ചു. ഉദ്ഘാടനചടങ്ങില്‍ തല്‍സമയം കണക്റ്റഡായിരുന്ന ഇന്ത്യയിലെ 14 ജില്ലകളില്‍ ഇടുക്കിയും Idukki, Kerala, Digital India
ഇടുക്കി: (www.kvartha.com 01/07/2015) ഡിജിറ്റല്‍ ഇന്ത്യാവാരാചരണത്തിന്റെ ദേശീയ ഉദ്ഘാടനത്തില്‍ ഇടുക്കിയും സജീവ സാന്നിദ്ധ്യം അറിയിച്ചു. ഉദ്ഘാടനചടങ്ങില്‍ തല്‍സമയം കണക്റ്റഡായിരുന്ന ഇന്ത്യയിലെ 14 ജില്ലകളില്‍ ഇടുക്കിയും അംഗമായിരുന്നു. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രാധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും കോര്‍പ്പറേറ്റ് തലവന്മാരും കേന്ദ്രമന്ത്രിമാരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ തല്‍സമയം കണ്ക്റ്റഡാകാന്‍ ക്ഷണം ലഭിച്ചത് രാജ്യത്തെ 21 ഗ്രാമപഞ്ചായത്തുകള്‍ക്കും 14 ജില്ലകള്‍ക്കും മാത്രമാണ്.

ഇടുക്കിക്കുപുറമേ വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്കും ഈ അസുലഭ അവസരം കൈവന്നു.
ഏറെ ഭൗതിക സാഹചര്യങ്ങള്‍ അനുകൂലമായ മറ്റു ജില്ലകളെ പിന്തള്ളി പിന്നാക്ക പ്രദേശമായ ഇടുക്കി രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ അതിവേഗ ഗ്രാമീണ ബ്രോഡ്ബാന്‍ഡ് ജില്ലയായി മാറിയത് കഴിഞ്ഞയിടെയാണ്. ഡിജിറ്റല്‍ മേഖലയിലെ ജില്ലയുടെ കുതിപ്പാണ് രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്ന ഡിജിറ്റലൈസേഷന്‍ കാമ്പയിനില്‍ സജീവ് സാന്നിദ്ധ്യമാകാന്‍ ഇടുക്കിക്ക് അവസരം നല്‍കിയത്. കലക്ട്രേറ്റില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ തല്‍സമയം ദേശീയ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായിരുന്ന ജില്ലാ കലക്ടര്‍ വി.രതീശന്‍ ഈ നേട്ടത്തിലുള്ള സന്തോഷം ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വിഭാവനം ചെയ്യുന്ന ഡിജിറ്റല്‍ ലോക്കര്‍, ഇസ്‌കോളര്‍ഷിപ്പ്, ഇഹോസ്പിറ്റല്‍ തുടങ്ങിയ സേവന മേഖലകളില്‍ ഇടുക്കിക്ക് ഇനിയും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ റോയി ജോസഫ്, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ പി.എന്‍ സന്തോഷ്, അക്ഷയ എ.ഡി.സി സബൂറബീവി, ജില്ലാ ഐ.ടി സെല്‍ കോര്‍ഡിനേറ്റര്‍ ബീന പി. ആനന്ദ്, ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.കെ ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Keywords:  Idukki, Kerala,  Digital  India.