Follow KVARTHA on Google news Follow Us!
ad

മന്ത്രിക്ക് വനിതാ ഡോക്ടറിന്റെ കോളര്‍ ശരിയാക്കുന്ന പണിയാണോ? ചിത്രം വൈറലാകുന്നു

മന്ത്രിക്ക് വനിതാ ഡോക്ടറിന്റെ കോളര്‍ ശരിയാക്കുന്ന പണിയാണോ? വനിതാ ഡോക്ടറുടെ കോട്ടിന്റെControversy, Social Network, Criticism, hospital, Allegation, Minister, BJP, National,
ലഖന്‍പൂര്‍: (www.kvartha.com 01/07/2015) മന്ത്രിക്ക് വനിതാ ഡോക്ടറിന്റെ കോളര്‍ ശരിയാക്കുന്ന പണിയാണോ? വനിതാ ഡോക്ടറുടെ കോട്ടിന്റെ നിവര്‍ന്നിരുന്ന കോളര്‍ ശരിയാക്കിക്കൊടുക്കുന്ന ജമ്മു കശ്മീര്‍ മന്ത്രിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സംസ്ഥാന ആരോഗ്യമന്ത്രി ചൗധരി ലാല്‍ സിംഗാണ് വനിതാ ഡോക്ടറിന്റെ കോട്ട് ശരിയാക്കിക്കൊടുത്ത് വെറുതെ പണിവാങ്ങിയത്. ചിത്രം വൈറലായതോടെ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ജൂലായ് ഒന്നിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്രയുടെ സജ്ജീകരണങ്ങള്‍ പരിശോധിക്കാന്‍ യു പിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു മന്ത്രി. അപ്പോഴതാ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറിന്റെ കോളര്‍ ശരിയല്ലെന്ന കാര്യം മന്ത്രി ശ്രദ്ധിക്കുന്നത്. ഉടന്‍ ഇക്കാര്യം ഡോക്ടറോട് പറയുകയും അതോടൊപ്പം സ്വയം അത് ശരിയാക്കി കൊടുക്കുകയുമായിരുന്നു.

മന്ത്രിയുടെ പ്രവര്‍ത്തി കണ്ട വനിതാ ഡോക്ടര്‍ അത്ഭുതപ്പെട്ടതല്ലാതെ എതിരൊന്നും പറഞ്ഞില്ലെന്ന് അവിടെയുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരവധി പേരുടെ കണ്മുന്നിലാണ് സംഭവം നടന്നത്. മന്ത്രി സഹപ്രവര്‍ത്തകയുടെ കോളര്‍ ശരിയാക്കുന്നതുകണ്ട്  അവിടെയുണ്ടായിരുന്ന മറ്റൊരു വനിതാ ഡോക്ടര്‍ തന്റെ വസ്ത്രത്തിന്റെ കോളര്‍ സ്വയം ശരിയാക്കിയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഏതായാലും ഈ ഒറ്റ സംഭവം കൊണ്ടുതന്നെ മന്ത്രിക്ക് വലിയൊരു പണി കിട്ടിക്കഴിഞ്ഞു. ബി.ജെ.പി മന്ത്രിയായ സിംഗ് ഒരു സ്ത്രീയെ അനാവശ്യമായി സ്പര്‍ശിച്ചെന്നാണ്  ട്വിറ്ററിലൂടെ ഉയരുന്ന ആരോപണം.  ''മറ്റൊരു 'മകളോടൊപ്പമുള്ള സെല്‍ഫി'. ബി.ജെ.പി നേതാവ് ഡോക്ടറിന്റെ കോളറിന് പിടിക്കുന്നു. സ്ത്രീകളോട് എത്ര ബഹുമാനം'' എന്നിങ്ങനെയുള്ള ട്വീറ്റുകളിലൂടെ മന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലാബ് കോട്ട് ധരിക്കാത്ത വനിതാ ഡോക്ടറിനെ സിംഗ് മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു.
BJP Minister Chaudhary Lal Singh touches woman doctor's collar, image goes viral, Controversy, Social Network, Criticism, hospital, Allegation, Minister, BJP, National.



Keywords: BJP Minister Chaudhary Lal Singh touches woman doctor's collar, image goes viral, Controversy, Social Network, Criticism, hospital, Allegation, Minister, BJP, National.