Follow KVARTHA on Google news Follow Us!
ad

ഡല്‍ഹി നിയമസഭയില്‍ സംസാരിക്കുന്നതിനിടയില്‍ മൈക്ക് ഓഫാക്കി; ബിജെപി എം.എല്‍.എ മൈക്ക് തകര്‍ത്തു

ന്യൂഡല്‍ഹി: (www.kvartha.com 01/07/2015) നിയമസഭകള്‍ പലപ്പോഴും അംഗന്‍ വാടികളേക്കാള്‍ മോശമാകാറുണ്ട്.Aam aadmi Party, BJP, Opposition, Mike,
ന്യൂഡല്‍ഹി: (www.kvartha.com 01/07/2015) നിയമസഭകള്‍ പലപ്പോഴും അംഗന്‍ വാടികളേക്കാള്‍ മോശമാകാറുണ്ട്. തിരഞ്ഞെടുക്കപ്പെട്ട് സഭകളിലേയ്ക്ക് അയക്കുന്ന നേതാക്കന്മാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ നമ്മള്‍ കേരള നിയമസഭയില്‍ സ്ഥിരം കാണാറുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ രസകരമാണിപ്പോള്‍ ഡല്‍ഹി നിയമസഭയില്‍ നടക്കുന്ന സംഭവങ്ങള്‍.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ബജറ്റ് അവതരമാണ് സഭയെ ഇപ്പോള്‍ പ്രകമ്പനം കൊള്ളിക്കുന്നത്. രണ്ട് ദിവസം മുന്‍പ് ബജറ്റ് അവതരണം തടസപ്പെടുത്താനെത്തിയ പ്രതിപക്ഷ നേതാവിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ തൂക്കിയെടുത്ത് പുറത്തിടുന്ന കാഴ്ച ഏവരിലും ചിരി പടര്‍ത്തിയിരുന്നു.

ഇപ്പോഴിതാ ബിജെപി എം.എല്‍.എ ഒപി ശര്‍മ്മ സഭയിലെ മൈക്ക് തല്ലിത്തകര്‍ത്തു. ബിജെപി എം.എല്‍.എമാര്‍ സംസാരിക്കുമ്പോള്‍ മൈക്ക് ഓഫാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വീജേന്ദര്‍ ഗുപ്ത ആരോപിച്ചു. ഈ ആരോപണത്തെ ശരിവെക്കുന്നതിനിടയിലാണ് ശര്‍മ്മ തന്റെ മൈക്ക് അടിച്ചുതകര്‍ത്തത്.

അതേസമയം പൊതുമുതല്‍ നശിപ്പിച്ചതിന് ശര്‍മ്മ മാപ്പ് പറയണമെന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
Aam aadmi Party, BJP, Opposition, Mike,

SUMMARY: The last day of the budget session in the Delhi assembly witnessed uproar on Tuesday when a BJP legislator broke the mike alleging that it had been turned off. A visibly livid O.P. Sharma broke the mike at his desk when the leader of the opposition, Vijender Gupta, alleged his mike was being turned off when he interrupted or asked questions.

Keywords: Aam aadmi Party, BJP, Opposition, Mike,