Follow KVARTHA on Google news Follow Us!
ad

നടി ശ്രീവിദ്യയുടെ സ്വത്ത് : സര്‍ക്കാര്‍ ഏറ്റെടുക്കില്ല, ഗണേഷിന്റെ ഹരജി കോടതിയും തീര്‍പ്പാക്കി

നടി ശ്രീവിദ്യയുടെ സ്വത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.Kochi, Ganesh Kumar, High Court of Kerala, chennai, Kerala,
കൊച്ചി : (www.kvartha.com 01/07/2015) നടി ശ്രീവിദ്യയുടെ സ്വത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ശ്രീവിദ്യയുടെ പേരിലുള്ള ആദായ നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഹര്‍ജിക്കാരന് ആദായ നികുതി വകുപ്പിനെ സമീപിക്കാമെന്നും കോടതി ഉത്തരവിട്ടു.

2006 ഓഗസ്റ്റ് 17 നാണ് ശ്രീവിദ്യ തന്റെ സ്വത്തു വകകളുടെ വിനിയോഗം സംബന്ധിച്ച് വില്‍പത്രം തയ്യാറാക്കി ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത്. തന്റെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഏറ്റെടുത്ത് ബാധ്യതകള്‍ തീര്‍ത്തശേഷം കുറച്ചു പണം ബന്ധുക്കള്‍ക്ക് നല്‍കണമെന്നും  ബാക്കി തുക കൊണ്ട് നൃത്തം, സംഗീതം എന്നീ കലാരൂപങ്ങള്‍ പരിപോഷിപ്പിക്കാന്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റിക്ക് രൂപം നല്‍കണമെന്നും ശ്രീവിദ്യ വില്‍പത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഗണേഷ് കുമാറിനെയാണ് വില്‍പത്രത്തിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്.

 ഇതനുസരിച്ച് ശ്രീവിദ്യയുടെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കിയ ഗണേഷ് കുമാര്‍
ശ്രീവിദ്യയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ വസ്തുക്കള്‍ ഏറ്റെടുത്ത് മ്യൂസിയം ഉണ്ടാക്കാനായി ചലച്ചിത്ര അക്കാഡമിയെ സമീപിച്ചിരുന്നു.  എന്നാല്‍ ശ്രീവിദ്യയുടെ പേരിലുള്ള ആദായ നികുതി ബാധ്യതകള്‍ നിമിത്തം ഈ നടപടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് ശ്രീവിദ്യയുടെ പേരില്‍ ചെന്നൈയിലുള്ള വസ്തു വിറ്റ് ബാധ്യത നിറവേറ്റാന്‍ നിര്‍ദേശിക്കണമെന്നും കേരളത്തില്‍ സൊസൈറ്റി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍  ശ്രീവിദ്യയുടെ സ്വത്തുകളടക്കം ട്രസ്റ്റ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍
ഹൈകോടതിയെ അറിയിക്കുകയായിരുന്നു. ഗണേഷ്‌കുമാറിന്റെ പേരില്‍ ശ്രീവിദ്യ എഴുതിയ വില്‍പത്രത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ സ്വത്തുക്കളും മറ്റും ഏറ്റെടുക്കാന്‍ നിയമപരമായി സര്‍ക്കാറിന് കഴിയില്ലെന്ന് സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി എം. മോഹന്‍രാജ് ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ട്രസ്റ്റ് രൂപവത്കരിച്ച് സൂക്ഷിക്കാന്‍ ശ്രീവിദ്യ തന്നെ ഏല്‍പ്പിച്ച സ്വത്ത് വകകളടക്കം ട്രസ്റ്റിനെ ചലച്ചിത്ര അക്കാദമി ഏറ്റെടുക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി ബി. ഗണേഷ്‌കുമാര്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം.

വില്‍പത്രത്തിലെ നിര്‍ദേശ പ്രകാരം അഞ്ച് വര്‍ഷം മുമ്പ് എം.എല്‍.വി ശ്രീവിദ്യ ചാരിറ്റബിള്‍
സൊസൈറ്റി എന്ന പേരില്‍ ട്രസ്റ്റ് രൂപവത്കരിച്ചിട്ടുള്ളതായി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. അതിന്റെ ചെയര്‍മാനാണ് ഹരജിക്കാരനായ ഗണേഷ്‌കുമാര്‍. ഗണേഷ്‌കുമാര്‍ മാത്രമാണ് സ്വത്ത് കൈകാര്യം ചെയ്യാന്‍ നിയമപരമായി ചുമതലപ്പെട്ടയാള്‍. ചുമതല ഒഴിയണമെങ്കില്‍ സിവില്‍ കോടതി നടപടികളിലൂടെ വേണം നടപ്പാക്കാന്‍. മാത്രമല്ല, ശ്രീവിദ്യയുടെ നേര്‍ അവകാശിക്ക് മാത്രമേ കോടതി മുഖേന പോലും അവകാശം ഇങ്ങിനെ കൈമാറാനാവൂ.

ഇക്കാര്യം ഹരജിക്കാരനെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ട്രസ്റ്റും സ്വത്തുവകകളും സാംസ്‌കാരിക വകുപ്പിന്
കൈമാറാനുള്ള തീരുമാനമുണ്ടാവുകയും കണക്കെടുപ്പിനായി സംസ്ഥാന ചലചിത്ര അക്കാദമി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്‌തെങ്കിലും വരുമാന നികുതി പ്രശ്‌നമുള്ളതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല.

സ്വത്ത് വിറ്റ് കിട്ടുന്ന പണത്തില്‍ കുറച്ച് വില്‍പത്രത്തില്‍ പറയുന്നവര്‍ക്ക് നല്‍കാനും മറ്റ് ബാധ്യതകളും കഴിച്ചുള്ള ബാക്കി തുക സൊസൈറ്റിയില്‍ നിക്ഷേപിക്കാനുമുള്ള ബാധ്യത ഹരജിക്കാരന് മാത്രമാണ് ഉള്ളതെന്നും സ്വത്തിന്റെയോ ട്രസ്റ്റിന്റേയോ ചുമതലയില്‍ നിയമപരമായി സര്‍ക്കാറിന് ഒരു സ്ഥാനവുമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
Kochi, Ganesh Kumar, High Court of Kerala, Chennai, Kerala.

Also Read:
പത്തോളം ക്രിമിനല്‍ കേസുകളിലെ പ്രതി കാപ്പ നിയമപ്രകാരം അറസ്റ്റില്‍
Keywords: Kochi, Ganesh Kumar, High Court of Kerala, Chennai, Kerala.