Follow KVARTHA on Google news Follow Us!
ad

മറുപാര്‍ട്ടിയിലെ എം എല്‍ എയ്ക്ക് കോഴ നല്‍കുന്നതിനിടെ ടി ഡി പി എം എല്‍ എയും കൂട്ടാളികളും അറസ്റ്റില്‍

തെലങ്കാനയില്‍ 50 ലക്ഷം രൂപ കോഴ നല്‍കുന്നതിനിടെ തെലുഗു ദേശം പാര്‍ട്ടി എം.എല്‍.എയുംHyderabad, Corruption, Election, Arrest, National,
ഹൈദരാബാദ്: (www.kvartha.com 01/06/2015) തെലങ്കാനയില്‍ 50 ലക്ഷം രൂപ കോഴ നല്‍കുന്നതിനിടെ തെലുഗു ദേശം പാര്‍ട്ടി എം.എല്‍.എയും കൂട്ടാളികളും അറസ്റ്റില്‍. ടി.ഡി.പി എം.എല്‍.എ രേവന്ദ് റെഡ്ഢിയാണ് അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയിലായത്.

നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടി.ഡി.പിയുടെ സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധിയായ എം.എല്‍.എ എല്‍വിസ് സ്റ്റീഫന്‍സന് കോഴ കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എം.എല്‍.എയും രണ്ട് കൂട്ടാളികളും പിടിയിലായത്.
Telangana TDP MLA held for offering Rs 50 lakh bribe, Hyderabad, Corruption, Election, Arrest, National.
അറസ്റ്റിലായവരില്‍ ഒരാള്‍ ബിഷപ്പ് ആണ്. തെലങ്കാനയില്‍ ആറു നിയമസഭാ കൗണ്‍സില്‍ സീറ്റുകളിലേക്ക് തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ ടി.ഡി.പി സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ബിഷപ്പാണ്  ആദ്യം എല്‍വിസ് സ്റ്റീഫനുമായി ബന്ധപ്പെടുന്നത്.

പിന്നീട് സ്റ്റീഫന്റെ സെക്കന്തരാബാദിലുള്ള വസതിയിലെത്തിയ എം.എല്‍.എയെയും കൂട്ടാളികളെയും പ്രത്യേക പോലീസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. സ്റ്റീഫന്റെ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്നാണ് അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.

അഞ്ചുകോടി രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ അഡ്വാന്‍സ് തുകയായ 50 ലക്ഷം നല്‍കുന്നതിനിടെയാണ് അറസ്റ്റ്. അറസ്റ്റിലായ മൂന്നുപേരെയും തിങ്കളാഴ്ച ഹൈദരാബാദ് കോടതിയില്‍ ഹാജരാക്കും.

Also Read: 
കമ്മാടം ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ കവര്‍ച്ച; 2 പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കു വേണ്ടി തിരച്ചില്‍

Keywords: Telangana TDP MLA held for offering Rs 50 lakh bribe, Hyderabad, Corruption, Election, Arrest, National.