Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ സൗദി വനിതയെ ആക്രമിച്ച് 15 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച് രാജ്യം വിട്ട ഓസ്‌ട്രേലിയന്‍ സഹോദരിമാര്‍ക്ക് 3 വര്‍ഷം തടവ്

ദുബൈ: (www.kvartha.com 01/06/2015) ബിസിനസുകാരിയായ സൗദി വനിതയെ ആക്രമിച്ച് 15 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച കേസില്‍ രണ്ട് ഓസ്‌ട്രേലിയന്‍ സഹോദരിമാര്‍ക്ക് 3 വര്‍ഷം തടവ്.Two sisters, Australia, Saudi Arabia, Business Woman, Assault, Heist,
ദുബൈ: (www.kvartha.com 01/06/2015) ബിസിനസുകാരിയായ സൗദി വനിതയെ ആക്രമിച്ച് 15 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച കേസില്‍ രണ്ട് ഓസ്‌ട്രേലിയന്‍ സഹോദരിമാര്‍ക്ക് 3 വര്‍ഷം തടവ്. 77,200 ദിര്‍ഹം പണമായും 14.72 മില്യണ്‍ ദിര്‍ഹം ചെക്കായുമാണ് സഹോദരിമാര്‍ മോഷ്ടിച്ചത്.

ദുബൈ മറീനയിലെ 41മ് നിലയിലുള്ള അപാര്‍ട്ട്‌മെന്റില്‍ നിന്നും താഴേക്കെറിയുമെന്ന് ഇവര്‍ സൗദി വനിതയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുറ്റവാളികളുടെ അഭാവത്തിലാണ് ന്യായാധിപന്‍ ശിക്ഷ വിധിച്ചത്. ഇവര്‍ രാജ്യം വിട്ടതായാണ് സൂചന.
ഇതുകൂടാതെ ലാപ്‌ടോപ്പുകളും 16,000 ദിര്‍ഹം വിലവരുന്ന ആഭരണങ്ങളും സഹോദരിമാര്‍ മോഷ്ടിച്ചിരുന്നു.

Two sisters, Australia, Saudi Arabia, Business Woman, Assault, Heist,
2014 ജനുവരിയിലായിരുന്നു സംഭവം. രണ്ട് ബാഗുമായി രാവിലെ 11.30ഓടെയാണ് സഹോദരിമാര്‍ സൗദി വനിതയുടെ അപാര്‍ട്ട്‌മെന്റിലെത്തിയത്. തുടര്‍ന്ന് സഹോദരിമാര്‍ സൗദി വനിതയെ ആക്രമിക്കുകയും മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു. ശേഷം മുറിയിലുണ്ടായിരുന്ന വിലപ്പെട്ടവ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

ഇതിനിടയില്‍ നിലവിളി കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനേയും ഇവര്‍ മര്‍ദ്ദിച്ചിരുന്നു.

SUMMARY: Dubai — Two Austrian sisters have been jailed for three years for stealing Dh77,200 in cash and four cheques worth Dh14.72 million by assaulting a Saudi businesswoman. The sisters threatened to throw the businesswoman off the balcony of her 41st floor apartment in Dubai Marina.

Keywords: Two sisters, Australia, Saudi Arabia, Business Woman, Assault, Heist,