Follow KVARTHA on Google news Follow Us!
ad

മമ്മൂക്കയില്‍ നിന്നും മികച്ച നടനുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു: കിഷോര്‍സത്യ

മമ്മൂക്കയില്‍ നിന്നും മികച്ച നടനുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നുവെന്ന് Asianet, Mammootty, Entertainment, Actor,
(www.kvartha.com 01/06/2015) മമ്മൂക്കയില്‍ നിന്നും മികച്ച നടനുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നുവെന്ന് കറുത്തമുത്തിലെ നായകന്‍ കിഷോര്‍സത്യ. ലോകത്തിന് മലയാള സിനിമ സംഭാവന ചെയ്ത മികച്ച നടനാണ് മമ്മൂക്ക.

അദ്ദേഹം അവാര്‍ഡ് നല്‍കിയപ്പോള്‍ സ്‌നേഹത്തിന്റെ സ്പര്‍ശം അനുഭവപ്പെട്ടതായും കരുതലിന്റെ അടുപ്പവുമുണ്ടായതായും കിഷോര്‍ സത്യ വ്യക്തമാക്കി. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴും തനിക്ക് ആ കരുതലുണ്ടായിരുന്നുവെന്നും സത്യ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന കറുത്ത മുത്ത് എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് കിഷോര്‍ സത്യയ്ക്കായിരുന്നു ലഭിച്ചിരുന്നത്. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത് മമ്മൂട്ടിയായിരുന്നു.  കറുത്തമുത്തിന് തന്നെയാണ് മികച്ച പരമ്പരയ്ക്കുള്ള അവാര്‍ഡും ലഭിച്ചത്.

Serial actor kishore sathya earned best actor award, Asianet, Mammootty, Entertainment

Also Read: 
മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലരുത്: കവിയൂര്‍ പൊന്നമ്മ

Keywords: Serial actor kishore sathya earned best actor award, Asianet, Mammootty, Entertainment, Actor.