Follow KVARTHA on Google news Follow Us!
ad

വേനലവധിക്ക് ശേഷം കുട്ടികള്‍ സ്‌കൂളിലേക്ക്

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കുന്നു. സ്‌കൂള്‍ Thiruvananthapuram, Education, Minister, P.K Abdul Rab, Inauguration, Student, Kerala,
തിരുവനന്തപുരം: (www.kvartha.com 01/06/2015) വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കുന്നു. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് പ്രവേശനോത്സവവും നടക്കുന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിലെ കമ്പളക്കാട് ഗവണമെന്റ് യുപി സ്‌ക്കൂളില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് നിര്‍വഹിച്ചു.

പുതിയ അധ്യയന വര്‍ഷത്തില്‍ പല പുതുമകളും സര്‍ക്കാര്‍ പരീക്ഷിക്കുന്നുണ്ട്. പിരിയഡുകളുടെ എണ്ണം എട്ടാക്കി കൂട്ടിയതടക്കം നിരവധി പുതിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
എല്‍പി സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠനം നടപ്പാക്കിയിട്ടുണ്ട്. ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളില്‍ സര്‍ഗവേളയെന്ന പേരില്‍ ആഴ്ചയിലൊരിക്കല്‍ ഒരു മണിക്കൂര്‍ ക്ലാസ് നടത്തും. സ്‌കൂള്‍  പ്രവര്‍ത്തി സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ 10 മുതല്‍ നാലു മണിവരെയും വെള്ളിയാഴ്ച 9.30 മുതല്‍ 4.30 വരെയുമായിരിക്കും ക്ലാസ്.

അതേസമയം എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും ചില പോരായ്മകളോട് കൂടിയാണ് അധ്യയനം ആരംഭിക്കുന്നത്. പുതിയ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാകാതെയാണ്  ക്ലാസുകള്‍ തുടങ്ങുന്നത്. പല സ്‌കൂളുകളിലും ശുചിമുറികളടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇല്ല. ശുചിമുറികള്‍ ഇല്ലാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടെങ്കിലും പല സ്‌കൂളുകളും ഇതുവരെ ശുചിമുറികള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ടില്ല.

ശുചിമുറികള്‍ അടക്കം അടിസ്ഥാനസൗകര്യങ്ങളില്ലാത്ത 346 സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ശുചിമുറികളില്ലാത്തവ പൂട്ടുമെന്നാണ് പ്രഖ്യാപനമെങ്കിലും ജുലൈ 15 വരെയെങ്കിലും സമയം നല്‍കാനുള്ള നീക്കത്തിലാണു വിദ്യാഭ്യാസവകുപ്പ്. വിദ്യാഭ്യാസചട്ടമനുസരിച്ച് ജുലൈ 15 നുള്ളിലാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്.

പഠിക്കാന്‍ പുസ്തകങ്ങളില്ല എന്നുള്ളത് തന്നെയാണ് അധ്യയന വര്‍ഷം തുടങ്ങുമ്പോഴുള്ള പ്രധാന പ്രശ്‌നം. രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളില്‍ ഇത്തവണ പുതിയ പാഠപുസ്തകങ്ങളാണ്. എന്നാല്‍ ഇവയുടെ അച്ചടി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ എന്നു തീരുമെന്ന കാര്യത്തില്‍ ഒരു പിടിയുമില്ല. വെബ്‌സൈറ്റില്‍ നിന്ന് പ്രിന്റെടുത്തു പഠിപ്പിക്കേണ്ട അവസ്ഥയാണ് ഇത്തവണയും. മാത്രമല്ല സൗജന്യമായി വിതരണം ചെയ്യുന്ന യൂണിഫോമും ഇതുവരെ വിതരണം ചെയ്തിട്ടില്ല.
Thiruvananthapuram, Education, Minister, P.K Abdul Rab, Inauguration, Student, Kerala.


Also Read:
കമ്മാടം ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ കവര്‍ച്ച; 2 പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കു വേണ്ടി തിരച്ചില്‍
Keywords: Thiruvananthapuram, Education, Minister, P.K Abdul Rab, Inauguration, Student, Kerala.