Follow KVARTHA on Google news Follow Us!
ad

ഓപറേഷന്‍ കുബേര: പോലീസിനെതിരെ ഹൈക്കോടതി

പണമിടപാടുകാരനെ വ്യാജ കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി. പോലീസിനെതിരെ ഐ.ജി അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. Kochi, Kerala, High Court, Government, Police, Arrest, Accused, Operation Kubera
കൊച്ചി: (www.kvartha.com 29/06/2015) പണമിടപാടുകാരനെ വ്യാജ കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി. പോലീസിനെതിരെ ഐ.ജി അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്.

നിയമപരമായ എല്ലാ രേഖകളുമുണ്ടായിട്ടും ഓപറേഷന്‍ കുബേരയുടെ ഭാഗമായി തന്നെ കുണ്ടറ പോലീസ് അനാവശ്യമായി അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിടുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് കൊല്ലം കുണ്ടറ പെരുമ്പുഴ സ്വദേശി പി.ജി കോശി പണിക്കര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവ്. അഡീ. സബ് ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണി, പ്രകാശ് എന്നിവര്‍ക്ക് തന്നോടുണ്ടായ മുന്‍ വൈരാഗ്യത്തിന്റെ ഭാഗമായാണ് കേസും അറസ്റ്റും എന്നായിരുന്നു ഹരജിക്കാരന്റെ വാദം.

സര്‍ക്കാറിന്റെ വിശദീകരണം കൂടി പരിഗണിച്ച ശേഷമാണ് ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പിക്കാന്‍ ദക്ഷിണ മേഖലാ ഐ.ജിക്ക് കോടതി നിര്‍ദേശം നല്‍കിയത്. കടം നല്‍കിയ പണം തിരികെ ഈടാക്കാന്‍ ഹരജിക്കാരന്‍ ചെക്ക് കേസുകള്‍ നല്‍കിയെന്നതാണ് മറ്റുള്ളവരെ ഉപദ്രവിച്ചുവെന്നതിന് പോലീസ് അടിസ്ഥാത്മാക്കിയിരിക്കുന്നതെന്ന കാര്യം ഏറെ രസകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ പോലീസുകാര്‍ക്കുള്ള വിരോധമാണ് കേസിലൂടെ തീര്‍ക്കുന്നതെന്ന വാദം മുഖവിലക്കെടുക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ കോടതി ഹരജിക്കാരനെതിരായ കേസുകളിലെ നടപടികള്‍ സ്‌റ്റേ ചെയ്തു.

Keywords:  Kochi, Kerala, High Court, Government, Police, Arrest, Accused,  Operation  Kubera.