Follow KVARTHA on Google news Follow Us!
ad

ഇന്ത്യാ- പാക് ക്രിക്കറ്റ് പരമ്പര ധാരണയിലെത്തിയതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതം: സുഷമ സ്വരാജ്

ഇന്ത്യാ- പാക് ക്രിക്കറ്റ് പരമ്പര ധാരണയിലെത്തിയതായുള്ള വാര്‍ത്ത അടിസ്ഥാനNew Delhi, Conference, Kolkota, Cricket, Sports,
ഡെല്‍ഹി: (www.kvartha.com 01/06/2015) ഇന്ത്യാ- പാക് ക്രിക്കറ്റ് പരമ്പര ധാരണയിലെത്തിയതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പരമ്പരയെ സംബന്ധിച്ച് ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും സുഷമ വ്യക്തമാക്കി.

ഇന്ത്യാ- പാക് ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര പുന:രാരംഭിക്കുന്നതിനു വേണ്ടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുഷമയുടെ വിശദീകരണം.

No decision on India-Pakistan cricket series: Sushma Swaraj, New Delhi, Conference,
കൊല്‍ക്കത്തയില്‍ ബി.സി.സി.ഐ പ്രസിഡന്റ് ജഗ് മോഹന്‍ ഡാല്‍മിയയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍  ആദ്യ ടെസ്റ്റ് പരമ്പര ഈ വര്‍ഷം അവസാനം നടത്താന്‍ തീരുമാനിച്ചതായി ഇരുവരും അറിയിച്ചിരുന്നു. 2008ലെ മുംബൈ ആക്രമണത്തോടെ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് പങ്കാളിത്തം ഇന്ത്യ വിച്ഛേദിച്ചിരുന്നു.

Also Read: 
കമ്മാടം ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ കവര്‍ച്ച; 2 പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കു വേണ്ടി തിരച്ചില്‍

Keywords: No decision on India-Pakistan cricket series: Sushma Swaraj, New Delhi, Conference, Kolkota, Cricket, Sports.