Follow KVARTHA on Google news Follow Us!
ad

തലവേദന: വേദന സംഹാരി എനര്‍ജി ഡ്രിങ്കിനൊപ്പം കഴിച്ച മലയാളി മരിച്ചു

വേദന സംഹാരി എനര്‍ജി ഡ്രിങ്കിനൊപ്പം കഴിച്ച മലയാളി മരിച്ചു. കോഴിക്കോട് മൊകേരി കുണ്ടുകുളങ്ങരBahrain, Malayalees, hospital, Treatment, Friends, Wife, Children, Gulf,
മനാമ: (www.kvartha.com 30/06/2015) വേദന സംഹാരി എനര്‍ജി ഡ്രിങ്കിനൊപ്പം കഴിച്ച മലയാളി മരിച്ചു. കോഴിക്കോട് മൊകേരി കുണ്ടുകുളങ്ങര സ്വദേശി സുധാരകനാണ് ബഹ്റൈനിലെ മുഹറഖ് കിംങ് ഹമദ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.

സുധാകരനെ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുധാകരനെ പിന്നീട് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

സഹതാമസക്കാരനൊപ്പം ടൗണിലേക്ക് പോകാന്‍ തയ്യാറായി നിന്നിരുന്ന സുധാകരന്‍ തലവേദനയെ തുടര്‍ന്ന് വേദന സംഹാരി ഗുളിക കഴിക്കുകയായിരുന്നു. സുധാകരനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്ത് മറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് അവശനിലയില്‍ കണ്ടെത്തിയത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു സുധാകരനെ കാണപ്പെട്ടതെന്ന് സുഹൃത്ത് പറഞ്ഞു.  പ്രമുഖ കമ്പനിയുടെ എനര്‍ജി ഡ്രിങ്ക് ബോട്ടിലും മേശപ്പുറത്ത് കണ്ടെത്തിയിരുന്നു.
Bahrain, Malayalees, Hospital, Treatment, Friends, Wife,
തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു സ്വകാര്യ
കമ്പനിയിലെ ക്ലീനിംങ് തൊഴിലാളിയായ സുധാകരന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

Also Read: 
ബധിരവിദ്യാര്‍ത്ഥിക്ക് പ്രിന്‍സിപ്പലിന്റെ ക്രൂരമര്‍ദനം; എസ്.എം.എസിന് പരാതി

Keywords: Bahrain, Malayalees, Hospital, Treatment, Friends, Wife, Children, Gulf.