Follow KVARTHA on Google news Follow Us!
ad

വിവാഹവേദിയില്‍ വധുവിന്റെ പേക്കൂത്ത്; താലിമാല പൊട്ടിച്ചെറിഞ്ഞു, സംഘര്‍ഷം,ഒടുവില്‍ തെറ്റിപ്പിരിഞ്ഞു

തിരുമൂലപുരം ഇരുവെള്ളിപ്പറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം നടന്ന വിവാഹച്ചMarriage, Police, Complaint, Injured, Compensation, Kerala,
തിരുവല്ല: (www.kvartha.com 01/06/2015) തിരുമൂലപുരം ഇരുവെള്ളിപ്പറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം നടന്ന വിവാഹച്ചടങ്ങിനിടെ നാടകീയമായ രംഗങ്ങള്‍. വരന്‍ അണിയിച്ച താലിമാല വധു പൊട്ടിച്ചെറിഞ്ഞതോടെയാണ് വിവാഹവേദി സംഘര്‍ഷഭരിതമായത്. ഇതോടെ വിവാഹം മുടങ്ങി. വധുവിന്റെ മാതാപിതാക്കള്‍ വിവാഹവേദിയില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. സംഘര്‍ഷത്തില്‍ വധുവിന്റെ ബന്ധുവിന് പരിക്കേറ്റു.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.  കുറ്റൂര്‍ ശാസ്താനട സ്വദേശിനിയായ യുവതിയും എരുമേലി സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് അലസിപ്പിരിഞ്ഞത്.

വരന്‍ വധുവിന്റെ കഴുത്തില്‍ താലിമാല ചാര്‍ത്തിയ ശേഷം പരസ്പരം പൂമാല അണിയിക്കുന്ന വേളയില്‍ വരന്‍ അണിയിച്ച താലിമാല വധു പൊട്ടിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.

വാക്കേറ്റം കൈയാങ്കളിയില്‍ എത്തിയപ്പോഴാണ് യുവതിയുടെ ബന്ധുവിന് പരിക്കേറ്റത്. ഒടുവില്‍ സ്ഥിതി വഷളായതോടെ തിരുവല്ല പോലീസ് ഇരുവരുടെയും ബന്ധുക്കളെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തങ്ങള്‍ക്ക് ഈ വിവാഹം വേണ്ടെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും  വരന്റെ വീട്ടുകാര്‍ അറിയിച്ചു.
Marriage, Police, Complaint, Injured, Compensation, Kerala.

Also Read:
400 വര്‍ഷത്തിലേറെ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം കവര്‍ന്ന പ്രതി വലയില്‍
Keywords: Marriage, Police, Complaint, Injured, Compensation, Kerala.