Follow KVARTHA on Google news Follow Us!
ad

അതും ആയി! വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും 2 പേരെ പുറത്താക്കി; അഡ്മിനെ കുത്തിക്കൊല്ലാന്‍ ശ്രമം

ഉല്ലാസ്‌നഗര്‍: (www.kvartha.com 01/06/2015) ഉല്ലാസ്‌നഗറിലെ ഗാര്‍മെന്റ് ഷോപ്പുടമയായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം.WhatsApp, Admin, Group, Oust, Members, Stabbed,
ഉല്ലാസ്‌നഗര്‍: (www.kvartha.com 01/06/2015) ഉല്ലാസ്‌നഗറിലെ ഗാര്‍മെന്റ് ഷോപ്പുടമയായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബണ്ടീ കുര്‍സെജ (30)യ്ക്കാണ് കുത്തേറ്റത്. മായാജി ബൂട്ടിക് എന്ന സ്വന്തം സ്ഥാപനത്തില്‍ വെച്ചായിരുന്നു ആക്രമണം.

വാട്ട്‌സ് ആപ്പിലൂടെ ജയ് ഹോ എന്ന ഗ്രൂപ്പിന് ഇദ്ദേഹം രൂപം നല്‍കിയിരുന്നു. ഗാര്‍മെന്റ് വ്യവസായത്തെ കുറിച്ചുള്ള വിവരങ്ങളാണിതില്‍ കൂടുതലായും ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ ഗ്രൂപ്പ് അംഗങ്ങളായ അനില്‍ മുഖിയും നരേഷ് റോഹ്‌റയും അശ്ലീല ചിത്രങ്ങള്‍ ഇതിലൂടെ പങ്കുവെച്ചിരുന്നു. ഇത് മറ്റ് അംഗങ്ങളെ പ്രകോപിപ്പിക്കുകയും ഇരുവരേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ അഡ്മിന് സന്ദേശമയക്കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് ബണ്ടി ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അവര്‍ വീണ്ടും അവരുടെ പ്രവൃത്തികള്‍ തുടര്‍ന്നു. ഇതോടെ ഇരുവരേയും ബണ്ടി ഗ്രൂപ്പില്‍ നിന്നും നീക്കുകയായിരുന്നു.

ഇവരുടെ നിര്‍ദ്ദെശ പ്രകാരം സുഹൃത്തുക്കളായ നരേഷ് ചവാനും ബാബു സുരേഷ് ഗെയ്ക്വാദും ഗാര്‍മെന്റ് ഷോപ്പിലെത്തി ബണ്ടിയെ ആക്രമിക്കുകയായിരുന്നു. ഉപഭോക്താക്കളെന്ന വ്യാജേനയാണിവര്‍ ഷോപ്പിലെത്തിയത്. തുടര്‍ന്നായിരുന്നു ബണ്ടിക്ക് കുത്തേറ്റത്.

സംഭവത്തെ തുടര്‍ന്ന് ഇരുവരേയും പോലീസ് അറസ്റ്റുചെയ്തു.


SUMMARY: An owner of a garment shop has been left grievously injured after he was attacked with a knife, beaten up and punched by two men in Ulhasnagar.

Keywords: WhatsApp, Admin, Group, Oust, Members, Stabbed,