Follow KVARTHA on Google news Follow Us!
ad

മകള്‍ക്കൊപ്പം സെല്‍ഫി; മോഡിയെ പരിഹസിച്ച് നടിയുടെ ട്വീറ്റ്

രാജ്യത്തെ അച്ഛന്‍മാര്‍ മകള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കണമെന്ന പ്രധാനമന്ത്രിNew Delhi, Criticism, Mobil Phone, BJP, National,
ഡെല്‍ഹി: (www.kvartha.com30/06/2015) രാജ്യത്തെ അച്ഛന്‍മാര്‍ മകള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഭ്യര്‍ത്ഥനയെ പരിഹസിച്ച് നടിയുടെ ട്വീറ്റ്. രാജ്യത്തെ പെണ്‍കുട്ടികള്‍ക്കുവേണ്ടി സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന പരിപാടി അവതരിപ്പിച്ച മോഡിക്കെതിരെയായിരുന്നു ടെലിവിഷന്‍ താരം ശ്രുതി സേത്തിന്റെ ട്വീറ്റ്.

പ്രധാനമന്ത്രിയുടേത് കോമഡി സര്‍ക്കസ് ആണെന്നാണ്  ശ്രുതിയുടെ പരിഹാസം. ഒരു സെല്‍ഫി എടുത്തതുകൊണ്ട് മാത്രം രാജ്യത്തെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ പുരോഗതിയുണ്ടാകുമെന്ന് കരുതാനാകില്ല. ശരിയായ രീതിയില്‍ അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ് മാറ്റമുണ്ടാക്കേണ്ടതെന്നാണ് നടിയുടെ പ്രതികരണം.

Actress Shruti Seth trolled on Twitter for comments on Narendra Modi’s selfie with daughter, പ്രധാനമന്ത്രിയുടെ #selfiewithdaughter എന്ന പദ്ധതിക്ക് പകരം  #selfieobsessed-PM എന്ന ഹാഷ് ടാഗിന് തുടക്കമിടാനും ശ്രുതി മറന്നില്ല. സെല്‍ഫി പെണ്‍കുട്ടികളുടെ വിഷയത്തില്‍ മാറ്റം വരുത്താന്‍ പോകുന്നില്ലെന്നും  ഫോണിന് മുന്നില്‍ നിന്ന് ചിത്രമെടുത്തല്ല, ഇത്തരം കാര്യങ്ങളില്‍ ശരിയായ രീതിയിലുള്ള പ്രവര്‍ത്തനം നടത്തുകയാണ് വേണ്ടതെന്നും പ്രീതി വ്യക്തമാക്കി.

പ്രധാനമന്ത്രിയെ വിമര്‍ശിച്ച ട്വീറ്റിന് പിന്നാലെ ശ്രുതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ്  ട്വിറ്ററിലൂടെ
ഉയര്‍ന്നത്.    എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന പ്രതികരണങ്ങള്‍ക്ക് സഹിഷ്ണുതയോടെയാണ് താരം മറുപടി നല്‍കിയത്. നിങ്ങള്‍ ബിജെപി ആരാധകരാണെന്ന് അറിയാമെന്നും, കുറച്ചുകൂടി പ്രവര്‍ത്തിപരമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത്  നല്ലതായിരിക്കുമെന്നാണ്  ശ്രുതിയുടെ ഉപദേശം.

Also Read: 
ബധിരവിദ്യാര്‍ത്ഥിക്ക് പ്രിന്‍സിപ്പലിന്റെ ക്രൂരമര്‍ദനം; എസ്.എം.എസിന് പരാതി

Keywords: Actress Shruti Seth trolled on Twitter for comments on Narendra Modi’s selfie with daughter, New Delhi, Criticism, Mobil Phone, BJP, National.