Follow KVARTHA on Google news Follow Us!
ad

ഗാസിയാബാദില്‍ വര്‍ഗീയ സംഘര്‍ഷം; 30 പേര്‍ക്ക് പരിക്ക്

ഗാസിയാബാദ്: (www.kvartha.com 30/06/2015) ഗാസിയാബാദിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 30 പേര്‍ക്ക് പരിക്ക്. Ghaziabad, Communal violence, Injured,
ഗാസിയാബാദ്: (www.kvartha.com 30/06/2015) ഗാസിയാബാദിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 3 പേര്‍ പോലീസുകാരാണ്. ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം. ലൗഡ് സ്പീക്കര്‍ ഉപയോഗത്തെ ചൊല്ലിയുണ്ടായ വഴക്കാണ് വര്‍ഗീയ സംഘര്‍ഷത്തിന് വഴിമാറിയത്.

ഫരീദ് നഗറില്‍ നിരവധി കടകള്‍ കൊള്ളയടിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. ഞായറാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്.

Ghaziabad, Communal violence, Injured,
അടുത്തടുത്തുള്ള രണ്ട് ആരാധനാലയങ്ങളില്‍ ഉപയോഗിക്കുന്ന ഉച്ചഭാഷിണികളെ ചൊല്ലിയായിരുന്നു തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഒരു വിഭാഗത്തില്‍പെട്ട യുവാക്കള്‍ മറ്റെ സമുദായക്കാരുടെ ഉച്ചഭാഷിണി ബലം പ്രയോഗിച്ച് നിര്‍ത്താന്‍ ശ്രമിച്ചതോടെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി.

നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ഥലത്ത് ഉന്നത പോലീസുദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുകയാണ്.

SUMMARY: Ghaziabad, June 29 : Around 30 people, including three policemen, were injured as Hindu and Muslim mobs clashed here in Ghaziabad over the use of loudspeakers, police said on Monday.

Keywords: Ghaziabad, Communal violence, Injured,