Follow KVARTHA on Google news Follow Us!
ad

പഞ്ചാബില്‍ വീണ്ടും കൂട്ടബലാത്സംഗം; ഭര്‍തൃമതിയെ കൂട്ടുകാരിയുടെ ഭര്‍ത്താവും കൂട്ടുകാരും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

പഞ്ചാബില്‍ വീണ്ടും കൂട്ടബലാത്സംഗം. പഞ്ചാബിലെ മോഗയില്‍ ഭര്‍തൃമതിയായ യുവതിയെ തട്ടിക്കൊണ്ടുAllegation, Complaint, Husband, Police, Case, Arrest, News, National,
അമൃത്സര്‍:  (www.kvartha.com 01/05/2015) പഞ്ചാബില്‍ വീണ്ടും കൂട്ടബലാത്സംഗം. പഞ്ചാബിലെ മോഗയില്‍  ഭര്‍തൃമതിയായ യുവതിയെ തട്ടിക്കൊണ്ടുപോയ ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. കൂട്ടുകാരിയുടെ ഭര്‍ത്താവും കൂട്ടാളികളുമാണ് തന്നെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതെന്ന്  യുവതിയുടെ പരാതിയില്‍ പറയുന്നു.

ബലാത്സംഗ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍  11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഒരു കുടുംബ സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങി വരും വഴിയാണ്  യുവതിയെ തട്ടിക്കൊണ്ടുപോയി പാടത്ത് വെച്ച് ബലാത്സംഗത്തിനിരയാക്കിയത്.  കൂട്ടുകാരിയുടെ ഭര്‍ത്താവും ബലാത്സംഗത്തിനിരയാക്കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. വൈദ്യ പരിശോധനയില്‍ ബലാത്സംഗം നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ സുഹൃത്തിന്റെ ഭര്‍ത്താവിനും 12 പേര്‍ക്കുമെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇവരില്‍ 11 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് പഞ്ചാബില്‍  ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ 14കാരിക്കുനേരെ പീഡന ശ്രമം നടന്നത്. പീഡനശ്രമം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയേയും മാതാവിനേയും അക്രമികള്‍ ബസില്‍ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. ഏറെനേരം ചോരവാര്‍ന്ന് കിടന്ന പെണ്‍കുട്ടിയേയും മാതാവിനേയും ആശുപത്രിയിലാക്കിയെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു.

സംഭവം ദേശവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയതിനിടെ ബസ് ഡ്രൈവറും ജീവനക്കാരും അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പഞ്ചിലെ മോഗയില്‍ നിന്നും വീണ്ടുമൊരു ബലാത്സംഗ വാര്‍ത്ത പുറത്തുവന്നത്.
Young woman gang-molested in Moga, Allegation, Complaint, Husband, Police, Case, Arrest, News, National.

Also Read: 
മദ്യപിച്ചെത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ഭാര്യയും അമ്മയും മരിച്ചു

Keywords: Young woman gang-molested in Moga, Allegation, Complaint, Husband, Police, Case, Arrest, News, National.