Follow KVARTHA on Google news Follow Us!
ad

വ്യാജ ബിരുദം: കേജരിവാള്‍ ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറെന്ന് ജിതേന്ദര്‍ സിംഗ് തോമര്‍

അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് വ്യാജ ബിരുദ ആരോപണം നേരിടുന്ന ഡല്‍ഹി നിയമ മന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍. Delhi law minister Jitender Singh Tomar has said that he is ready to resign if Chief Minister Aravind Kejariwal asked him to do so.
ന്യൂഡല്‍ഹി: (www.kvartha.com 01/05/2015) മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് വ്യാജ ബിരുദ ആരോപണം നേരിടുന്ന ഡല്‍ഹി നിയമ മന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍.

“എന്‍റെ പാര്‍ടിക്കും എന്‍റെ നേതാവിനും (കേജരിവാള്‍) ഞാന്‍ തെറ്റ്കാരനല്ലെന്ന് അറിയാം. അതു കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ മന്ത്രിയായിരിക്കുന്നത്. എങ്കിലും എന്‍റെ നേതാവ് ആവശ്യപ്പെട്ടാല്‍ ഒരു നിമിഷം പോലും ആലോചിക്കാതെ രാജിവെക്കാന്‍ ഞാന്‍ തയ്യാറാണ്”, തോമര്‍ പറഞ്ഞു.

അതേസമയം ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും തന്‍റെയും ആം ആദ്മി പാര്‍ടിയുടെയും പേര് കളങ്കപ്പെടുത്തുകയാണ് ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യം എന്ന് പറഞ്ഞു കൊണ്ട് സിംഗ് കേജരിവാളിനു കത്തെഴുതിയിട്ടുണ്ട്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ നിശബ്ദത പാലിച്ച മാധ്യമങ്ങള്‍ തന്‍റെ കാര്യത്തില്‍ അമിത പ്രാധാന്യം കാണിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആം ആദ്മി പാര്‍ടിക്കെതിരെ വരുന്ന ചെറിയ ആരോപണങ്ങള്‍ പോലും മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നു മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം തോമറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹി നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഡല്‍ഹി മന്ത്രിസഭയില്‍ നിന്നും തോമറിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷനായ അജയ് മേക്കന്‍ പറഞ്ഞു.



SUMMARY: Delhi law minister Jitender Singh Tomar has said that he is ready to resign if Chief Minister Aravind Kejariwal asked him to do so. Congress conducted a march towards Delhi Secretariat demanding the resignation of Tomar.

Keywords: Delhi, Law minister, Jitender Singh Tomar, Aravind Kejariwal, Congress