Follow KVARTHA on Google news Follow Us!
ad

ഐ പി എല്‍ കഴിഞ്ഞു: റെയ്‌നയ്ക്കും പ്രിയങ്കയ്ക്കും പാരീസില്‍ മധുവിധു

സുരേഷ് റെയ്‌നയുടെ വിവാഹത്തിന്റെ മധുവിധു തീരുന്നതിനു മുമ്പായിരുന്നു ഐ പി എല്‍ മത്സരം. Bangalore, IPL, Twitter, Sports, Cricket,
ബംഗളൂരു: (www.kvartha.com 30/05/2015) സുരേഷ് റെയ്‌നയുടെ വിവാഹത്തിന്റെ മധുവിധു തീരുന്നതിനു മുമ്പായിരുന്നു ഐ പി എല്‍ മത്സരം. അതോടെ റെയ്‌ന ഭാര്യ പ്രിയങ്കയോട് യാത്ര പറഞ്ഞ് നേരെ ചെന്നൈയ്ക്ക് തിരിച്ചു.

നെതര്‍ലെന്‍ഡില്‍ ജോലി ചെയ്യുന്ന ഭാര്യ പ്രിയങ്കയാകട്ടെ  അങ്ങോട്ടേക്കും പറന്നു. കഴിഞ്ഞ ഒന്നരമാസമായി  ക്രിക്കറ്റിന്റെ തിരക്കില്‍ നിന്നും മാറി മധുവിധു ആഘോഷിക്കാനും റെയ്‌നയ്ക്ക് കഴിഞ്ഞില്ല.

ഏറെനാള്‍ ഭാര്യയെ വിട്ടുനിന്നതിന്റെ സങ്കടം റെയ്‌ന ട്വിറ്ററിലൂടെ തീര്‍ക്കുകയും ചെയ്തു. ഇനിയും നിന്നെ കാണാന്‍ കാത്തിരിക്കാന്‍ പറ്റില്ല പ്രിയപ്പെട്ടവളേ എന്നാണ് മെയ് 20 ന് റെയ്‌ന ട്വിറ്ററില്‍ പോസ്റ്റിട്ടത്. എന്നാല്‍ ഐ പി എല്‍ മത്സരം കഴിഞ്ഞതും  പ്രിയങ്കയെ കാണാന്‍ റെയ്‌ന നേരെ പാരീസിലേക്ക് തിരിച്ചിരിക്കയാണ്. ഇപ്പോള്‍ ഇരുവരും അവിടെ മധുവിധു ആഘോഷിക്കുന്ന തിരക്കിലും. ഫോട്ടോകള്‍ കാണാം.




Suresh Raina, wife Priyanka and ‘love wave’ in Paris, Bangalore, IPL, Twitter, Sports,

Suresh Raina, wife Priyanka

Suresh Raina, wife Priyanka

Also Read: 
ഗ്യാരേജില്‍ നിര്‍ത്തിയിട്ട ലോറി കത്തിനശിച്ചു

Keywords: Suresh Raina, wife Priyanka and ‘love wave’ in Paris, Bangalore, IPL, Twitter, Sports, Cricket.