Follow KVARTHA on Google news Follow Us!
ad

ട്വിറ്ററിലെ ഏറ്റുമുട്ടല്‍ കഴിഞ്ഞു; സംവാദത്തിന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: (www.kvartha.com 30/05/2015) കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിRahul Gandhi, Smriti Irani, Amethi, Congress, BJP,
ന്യൂഡല്‍ഹി: (www.kvartha.com 30/05/2015) കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ധൈര്യമുണ്ടെങ്കില്‍ സമയവും തീയതിയും നിശ്ചയിച്ച് ഒരു തുറന്ന സംവാദത്തിന് തയ്യാറാകാന്‍ ഇറാനി രാഹുലിനെ വെല്ലുവിളിച്ചു.

ഐഐടി മദ്രാസ് വിഷയത്തില്‍ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് ഇറാനിയെ ചൊടിപ്പിച്ചത്. സ്വതന്ത്ര ഭാഷണം നമ്മുടെ അവകാശമാണെന്നും അതിനെ തുരങ്കം വെയ്ക്കുന്ന ഏത് നടപടിയേയും എതിര്‍ക്കുമെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.

Rahul Gandhi, Smriti Irani, Amethi, Congress, BJP,
നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനെതിരെ എടുത്ത നടപടിയെ രാഹുല്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ഐഐടി അധികൃതരുടെ നടപടിയെ ന്യായീകരിച്ച സ്മൃതി ഇറാനിയുടെ നിലപാടും വിമര്‍ശന വിധേയമാക്കിയിരുന്നു.

SUMMARY: Human Resource Development Minister Smriti Irani on Friday intensified her attacks on Rahul Gandhi as she dared the Congress vice president to give time and place for debate on any issue from governance to education.

Keywords: Rahul Gandhi, Smriti Irani, Amethi, Congress, BJP,