Follow KVARTHA on Google news Follow Us!
ad

പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയും കൂട്ടി

ഇന്ധന വില കുത്തനെ കൂട്ടി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലNew Delhi, Conference, National,
ഡെല്‍ഹി: (www.kvartha.com 01/05/2015) ഇന്ധന വില കുത്തനെ കൂട്ടി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നതാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണം. പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയുമാണ് കൂട്ടിയത്.

പുതുക്കിയ  നിരക്ക് വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. വ്യാഴാഴ്ച   രാത്രി 10 മണിയോടെ  ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗമാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഓരോ 15 ദിവസം കൂടുമ്പോള്‍ ചേരുന്ന അവലോകനയോഗത്തിനുശേഷമാണ് വിലകൂട്ടാന്‍ തീരുമാനിച്ചത്.

ഏപ്രില്‍ മാസത്തില്‍ രണ്ട് തവണ പെട്രോള്‍- ഡീസല്‍ വില കുറച്ചിരുന്നു. ഏപ്രില്‍ ഒന്നിന് പെട്രോളിന് 49 പൈസയും ഡീസലിന് 1.21 രൂപയുമാണ്  കുറച്ചത്. അതേസമയം, പാചകവാതക വില 11 രൂപയായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഏപ്രില്‍ 15ന് പെട്രോളിന് 80 പൈസയും ഡീസലിന് 1.30 രൂപയും കുറഞ്ഞിരുന്നു.
Petrol Prices Hiked by Rs. 3.96 a Litre, Diesel by Rs. 2.37, New Delhi, Conference, National, Business, .

Also Read: 
മദ്യപിച്ചെത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ഭാര്യയും അമ്മയും മരിച്ചു

Keywords:  Petrol Prices Hiked by Rs. 3.96 a Litre, Diesel by Rs. 2.37, New Delhi, Conference, National, Business, .