Follow KVARTHA on Google news Follow Us!
ad

ഷാഹിദ് അഫ്രീദി ട്വന്റി 20 ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദി ട്വന്റി 20 ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. 2016 ല്‍ നടക്കുന്ന Karachi, Retirement, Australia, Srilanka, World, Cricket, Sports,
കറാച്ചി: (www.kvartha.com 01/05/2015) പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദി ട്വന്റി 20 ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. 2016 ല്‍ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കുമെന്ന് അഫ്രീദി പറഞ്ഞു. അതേസമയം ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന കഴിഞ്ഞ ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും അഫ്രീദി വിരമിച്ച അഫ്രീദി 2010 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.

ട്വന്റി 20 അടക്കമുള്ള രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നു വിരമിക്കുമെങ്കിലും ഇംഗ്ലണ്ടില്‍ കൗണ്ടി മത്സരങ്ങളിലും കുറച്ച് ട്വന്റി 20 ലീഗ് മത്സരങ്ങളിലും പങ്കെടുക്കുമെന്നും അഫ്രീദി വ്യക്തമാക്കി. 398 രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നായി 8,064 റണ്‍സ് ആണ് അഫ്രീദി നേടിയത്.  ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും പാകിസ്ഥാനെ നയിച്ച അഫ്രീദിയെ കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്റെ ട്വന്റി 20 നായകനായി നിയമിച്ചിരുന്നു.

പതിനാറാം വയസില്‍ രാജ്യാന്തര ക്രിക്കറ്റിലെത്തിയ അഫ്രീദി 37 പന്തുകളില്‍ സെഞ്ച്വറി നേടി റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. തന്റെ രണ്ടാമത്തെ രാജ്യാന്തര ഏകദിന മത്സരത്തിലായിരുന്നു ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന  നേട്ടം അഫ്രീദി കൈവരിച്ചത്.

1996ല്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ ഈ റെക്കോര്‍ഡ് മറികടന്നത് അടുത്തിടെയാണ്. 2014 ല്‍ കോറി ആന്‍ഡേഴ്‌സണും അതിനുശേഷം 2015 ല്‍  എബി ഡിവില്യേഴ്‌സുമാണ് റെക്കോര്‍ഡ്  മറികടന്നത്.
Pakistan's Shahid Afridi to Quit All Cricket Next Year, Karachi, Retirement, Australia, Srilanka, World, Cricket, Sports.

Also Read:
അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ കരുത്ത് തെളിയിച്ച് നാടെങ്ങും മെയ്ദിന റാലികള്‍
Keywords: Pakistan's Shahid Afridi to Quit All Cricket Next Year, Karachi, Retirement, Australia, Srilanka, World, Cricket, Sports.