Follow KVARTHA on Google news Follow Us!
ad

ഐപിഎല്ലിനെ വെല്ലാന്‍ പുതിയ ടീമെത്തുന്നു

ഐപിഎല്ലിനെ വെല്ലാന്‍ പുതിയ ടീമെത്തുന്നു. ഐപിഎല്ലിന്റെ മുന്‍ഗാമിയായ ഐഎസ്എല്ലിന്Mumbai, IPL, Australia, Media, Report, Cricket, Sports,
മുംബൈ: (www.kvartha.com 01/05/2015) ഐപിഎല്ലിനെ വെല്ലാന്‍ പുതിയ ടീമെത്തുന്നു. ഐപിഎല്ലിന്റെ മുന്‍ഗാമിയായ ഐഎസ്എല്ലിന് പിന്നില്‍ പ്രവര്‍ത്തിച്ച സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള എസ്സല്‍ ഗ്രൂപ്പാണ് പുതിയ ലീഗും ക്രിക്കറ്റ് ഭരണസംവിധാനവുമായി രംഗത്തിറങ്ങുന്നത്.

ഓസ്‌ട്രേലിയന്‍ ദിനപത്രമായ സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പുതിയ ലീഗില്‍ കളിക്കാന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍ക്കും മൈക്കല്‍ ക്ലാര്‍ക്കിനും 10 വര്‍ഷത്തേക്ക് 50 ദശലക്ഷം ഡോളറിന്റെ കരാര്‍ വാഗ്ദാനം ചെയ്തുവെന്നും റിപോര്‍ട്ടുണ്ട്.

കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് പുറത്തേക്കും ക്രിക്കറ്റിനെ വ്യാപിപ്പിക്കുക എന്ന  ലക്ഷ്യത്തോടെയാണ് എസ്സെല്‍ ഗ്രുപ്പ് പുതിയ ലീഗിന് തുടക്കമിടുന്നതെന്നാണ് വിവരം. എന്നാല്‍ ഇതിന് മുന്‍ ഐപിഎല്‍ കമ്മീഷണറായ ലളിത് മോദിയുടെ പിന്തുണയില്ലെന്ന് സുഭാഷ് ചന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. എസ്സെല്‍ ഗ്രൂപ്പ് നടത്തുന്ന ടെന്‍ സ്‌പോര്‍ട്‌സ് ചാനലിലെ ഒരു ഉന്നതന്‍ വേള്‍ഡ് ക്രിക്കറ്റ് കൗണ്‍സിലെന്ന(worldcricketcouncil.co.in) പേരില്‍ ഒരു ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തതായി അടുത്തിടെ ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

Michael Clarke and David Warner targets of new rebel cricket league, Mumbai,
ഇതിനുപുറമെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ലിമിറ്റഡ്, ന്യൂസിലന്‍ഡ് ക്രിക്കറ്റ് ലിമിറ്റഡ്, കിവി ക്രിക്കറ്റ് ലിമിറ്റഡ്, ഓട്ടിയറോവ ക്രിക്കറ്റ് ലിമിറ്റഡ്, ക്രിക്കറ്റ് കണ്‍ട്രോള്‍ സ്‌കോട്‌ലന്‍ തുടങ്ങിയ പേരുകളില്‍ അതാത് രാജ്യങ്ങളിലെ ഔദ്യോഗിക ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കെതിരെ പുതിയ സംഘടനകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഐ പി എല്‍ മത്സരങ്ങളെപ്പോലെ  ഓസ്‌ട്രേലിയന്‍ താരങ്ങളെ വലവീശിപ്പിടിക്കാന്‍ പുതിയ ലീഗിനാവില്ലെന്നും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പുതിയ ലീഗ് സംഘാടകര്‍ വാഗ്ദാനം ചെയ്യുന്ന പ്രതിഫലം ലഭിക്കുന്നുണ്ടെന്നുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്.

അതേസമയം ഐപിഎല്ലിന്റെ മുന്‍ഗാമിയായി എസ്സെല്‍ ഗ്രൂപ്പ് കപില്‍ ദേവിന്റെ നേൃത്വത്തില്‍ തുടങ്ങിയ ഐസിഎല്ലിന്  രണ്ട് സീസണ്‍ മാത്രമെ നിലനില്‍പുണ്ടായിരുന്നുള്ളൂ. എന്തായാലും ഐസിസിക്കും ഐപിഎല്ലിനും വെല്ലുവിളിയാകാന്‍ പുതിയ നീക്കങ്ങള്‍ക്ക് കഴിയുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

Also Read: 
മദ്യപിച്ചെത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ഭാര്യയും അമ്മയും മരിച്ചു

Keywords: Michael Clarke and David Warner targets of new rebel cricket league, Mumbai, IPL, Australia, Media, Report, Cricket, Sports.