Follow KVARTHA on Google news Follow Us!
ad

വിവാഹത്തിനെതിരെ പോരാടിയ 13 കാരിക്ക് മുഖ്യമന്ത്രിയുടെ പാരിതോഷികം

തന്നെ വിവാഹം കഴിപ്പിച്ചയക്കാനുള്ള വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുന്നില്‍ വഴങ്ങാതെ പൊരുതിMarriage, school, Family, Teacher, Complaint, National,
റാഞ്ചി: (www.kvartha.com 01/05/2015) തന്നെ വിവാഹം കഴിപ്പിച്ചയക്കാനുള്ള വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുന്നില്‍ വഴങ്ങാതെ പൊരുതി നിന്ന പതിമൂന്നുകാരിക്ക് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുവര്‍ദാസ് പാരിതോഷികം പ്രഖ്യാപിച്ചു.

വിവാഹത്തെ എതിര്‍ക്കുകയും തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്തതിനാണ് പതിമൂന്നുകാരിയായ  ബിരാസ്മുനി കുമാരിക്ക് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ്  മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Jharkhand Chief Minister Announces Reward For Minor Girl Who Refused to Marry, Marriage,
പാരിതോഷികത്തിനു പുറമെ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെയും വിവാഹത്തിന്റെയും ചിലവും സര്‍ക്കാര്‍ വഹിക്കും. 'സ്‌കൂള്‍ ചലേ ഹം അഭിയാന്‍' പദ്ധതിയുടെ ഭാഗമായി ഗുംല ജില്ലയില്‍ നടന്ന പരിപാടിയില്‍ പ്രസ്തുത വിദ്യാര്‍ത്ഥിനിയെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു.

ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളോട് പെണ്‍കുട്ടികള്‍ അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതണമെന്നും  മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

വിവാഹത്തിന് സമ്മതിക്കാന്‍ വീട്ടുകാര്‍ തന്നില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് കാട്ടി വിദ്യാര്‍ത്ഥിനി അധ്യാപകരോടും ജില്ലാ ഭരണകൂടത്തോടും പരാതിപ്പെട്ടിരുന്നു.

Also Read: 
മദ്യപിച്ചെത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ഭാര്യയും അമ്മയും മരിച്ചു

Keywords:  Jharkhand Chief Minister Announces Reward For Minor Girl Who Refused to Marry, Marriage, School, Family, Teacher, Complaint, National.