Follow KVARTHA on Google news Follow Us!
ad

സൗദിയാണെന്ന് കളവ് പറഞ്ഞ് കോളേജ് വിദ്യാര്‍ഥിനിയെ പ്രണയത്തിലകപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പാക്കിസ്ഥാനി അറസ്റ്റില്‍

മക്ക: (www.kvartha.com 30/05/2015) യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പാക്കിസ്ഥാനി മക്കയില്‍ അറസ്റ്റിലായി. മദീന സ്വദേശിനിയായ യുവതിയില്‍നിന്നുമാണ് പണം തട്ടാന്‍ ശ്രമിച്ചത്. Saudi Arabia, Twitter, Love, Pakistani, Arrersted,
മക്ക: (www.kvartha.com 30/05/2015) യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പാക്കിസ്ഥാനി മക്കയില്‍ അറസ്റ്റിലായി. മദീന സ്വദേശിനിയായ യുവതിയില്‍നിന്നുമാണ് പണം തട്ടാന്‍ ശ്രമിച്ചത്.

ട്വിറ്ററിലൂടെയാണ് യുവതി പ്രതിയെ പരിചയപ്പെടുന്നത്. താനൊരു സൗദി പൗരനാണെന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്. സൗഹൃദം ഒടുവില്‍ പ്രണയത്തിന് വഴിമാറി. ഇതിനിടെ നിരവധി ചിത്രങ്ങളും പ്രണയലേഖനങ്ങളും ഇരുവരും കൈമാറി.

 Saudi Arabia, Twitter, Love, Pakistani, Arrersted,
പിതാവിനോട് തന്നെ വിവാഹം കഴിക്കാന്‍ അനുമതി വാങ്ങണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും പ്രതി ഒഴിഞ്ഞുമാറി. തട്ടിപ്പാണെന്ന് മനസിലായതോടെ യുവതി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.

അപ്പോള്‍ യുവതിയുടെ ചിത്രങ്ങളും പ്രണയലേഖനങ്ങളും പുറത്തുവിടുമെന്നായി യുവാവിന്റെ ഭീഷണി. ഇതിന് പകരമായി യുവതിയില്‍ നിന്നുമിയാള്‍ പണം ആവശ്യപ്പെട്ടു. സംഭവങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് മനസിലാക്കിയ യുവതി ഉടനെ മതകാര്യ പോലീസിനെ സമീപിച്ചു. തുടര്‍ന്നിവര്‍ കേസ് പോലീസിന് കൈമാറുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

SUMMARY: MAKKAH: The police in Makkah recently arrested a Pakistani citizen for allegedly blackmailing a university student living in Madinah.

Keywords: Saudi Arabia, Twitter, Love, Pakistani, Arrersted,