Follow KVARTHA on Google news Follow Us!
ad

വൈവാഹിക മാനഭംഗം കുറ്റകരമല്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

വൈവാഹിക മാനഭംഗം കുറ്റകരമല്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. New Delhi, Controversy, Marriage, Molestation attempt, National,
ഡെല്‍ഹി: (www.kvartha.com 01/05/2015) വൈവാഹിക മാനഭംഗം കുറ്റകരമല്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. ഇന്ത്യ പോലൊരു രാജ്യത്തെ വിവാഹബന്ധം വളരെ പവിത്രമാണെന്നും അതുകൊണ്ട് തന്നെ വൈവാഹിക മാനഭംഗം കുറ്റകരമായി കാണാനാവില്ലെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായി പാര്‍ത്ഥിഭായി ചൗധരി രാജ്യസഭയില്‍ പറഞ്ഞത്.
Concept of Marital Rape does not apply to India, says Haribhai Parthibhai Chaudhary,
ഡി.എം.കെ അംഗം കനിമൊഴിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന വന്‍ വിവാദമായിരിക്കയാണ്.

മാനഭംഗത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള സങ്കല്പമല്ല ഇന്ത്യയിലുള്ളതെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ പറയുന്നത്. രാജ്യത്തെ സാംസ്‌കാരിക മൂല്യങ്ങള്‍, വിവിധ ആചാരങ്ങള്‍, മത വിശ്വാസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വിവാഹ സങ്കല്പനങ്ങള്‍. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ അന്താരാഷ്ട്ര മാനദണ്ഡം ഇന്ത്യയില്‍ നടപ്പാക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ 75 ശമതാനം വിവാഹിതരായ സ്ത്രീകളും സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിന് വിധേയരാകേണ്ടിവരുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ഐക്യരാഷ്ട്രസഭാ സമിതിയാണ് ഇക്കാര്യം  വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ വൈവാഹിക മാനഭംഗം കുറ്റകരമാക്കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

Also Read: 
മദ്യപിച്ചെത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ഭാര്യയും അമ്മയും മരിച്ചു

Keywords: Concept of Marital Rape does not apply to India, says Haribhai Parthibhai Chaudhary, New Delhi, Controversy, Marriage, Molestation attempt, National.