Follow KVARTHA on Google news Follow Us!
ad

പാര്‍ലമെന്റില്‍ മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ്New Delhi, Congress, Parliament, Allegation, National,
ഡെല്‍ഹി: (www.kvartha.com 29/04/2015) പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. രാജ്യത്തെ പാവപ്പെട്ടവരേയും കര്‍ഷകരേയും മോഡി കണ്ടില്ലെന്ന് നടിക്കുകയാണെന്നും അവരുടെ ദുരിതത്തില്‍ മോഡി സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നുമാണ് രാഹുലിന്റെ ആരോപണം.

ബുധനാഴ്ച പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ മോഡിക്കെതിരെ ശക്തമായി ആഞ്ഞടിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാഹുല്‍ മോഡിക്കെതിരെ ലോക്‌സഭയില്‍ നടത്തുന്ന മൂന്നാമത്തെ പ്രസംഗമാണിത്.

അടുത്ത തവണ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ പഞ്ചാബ് സന്ദര്‍ശിക്കണമെന്നും  അവിടുത്തെ സ്ഥിതിഗതികള്‍ സ്വയം കണ്ട് വിലയിരുത്തണമെന്നും രാഹുല്‍ പറഞ്ഞു. കൊടുങ്കാറ്റില്‍പ്പെട്ട് വിളകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ കരയുമ്പോള്‍ ഗവണ്‍മെന്റ് അവരെ സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Rahul Gandhi criticises Narendra Modi in Lok Sabha over farmer issue, New Delhi, Congress
കഴിഞ്ഞ ദിവസം പഞ്ചാബിലെ അരിമാര്‍ക്കറ്റുകളില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ മോഡിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിനെ ഉദ്ദേശിച്ച് ഇന്ത്യയിലെ കര്‍ഷകര്‍ ഈ രാജ്യത്തല്ലേ കൃഷി ചെയ്യുന്നതെന്നും ഇത് 'മെയിക്ക് ഇന്‍ ഇന്ത്യ' അല്ലേയെന്നും ചോദിച്ചിരുന്നു. മോഡി ഗവണ്‍മെന്റിന്റെ നയങ്ങള്‍ ധനികരായ വ്യവസായ പ്രമുഖരെ ഉദ്ദേശിച്ചുള്ളതാണെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

എന്നാല്‍ രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി ഹര്‍സിംറത് കൗര്‍ തിരിച്ചടിച്ചു. കൊടുങ്കാറ്റ് ഉണ്ടായ സമയത്ത് ഈ പറയുന്ന രാഹുല്‍ എവിടെയായിരുന്നെന്നും  അവധിക്കാലം ചെലവഴിച്ച ശേഷം തിരിച്ചെത്തിയ രാഹുല്‍ ഇതേവരെ സ്വന്തം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പാര്‍ലമെന്റിന്റെ നിര്‍ണായകമായ ബഡ്ജറ്റ് സെഷന്‍ നടക്കുന്നതിനിടെയാണ് രാഹുല്‍ അതില്‍ പങ്കെടുക്കാതെ രണ്ട് മാസത്തെ അവധിയെടുത്തത് മുങ്ങിയത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.

Also Read:
115 പവന്‍ കവര്‍ച്ച; വീട്ടു ജോലിക്കാരിയുടെ ബാഗില്‍ നിന്നും കണ്ടെത്തിയ മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം
Keywords: Rahul Gandhi criticises Narendra Modi in Lok Sabha over farmer issue, New Delhi, Congress, Parliament, Allegation, National.