Follow KVARTHA on Google news Follow Us!
ad

പവര്‍ ഹൗസ് പരിശോധന തുടരുന്നു; നാലു ജനറേറ്ററുകള്‍ ചാര്‍ജ് ചെയ്തു

കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായ മൂലമറ്റം പവര്‍ ഹൗസിലെ നാലു ജനറേറ്ററുകള്‍ ചാര്‍ജു ചെയ്തു. സ്വിച്ച് യാഡിലെ സര്‍ക്യൂട്ട് ബ്രേക്കര്‍ പൊട്ടിത്തെറിച്ച് തകരാറിലായ പവര്‍ ഹൗസില്‍ ഉന്നതതല സംഘത്തിന്റെ പരിശോധന Idukki, Kerala, Moolamattam Power House, Checking
ഇടുക്കി: (www.kvartha.com 30/04/2015) കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായ മൂലമറ്റം പവര്‍ ഹൗസിലെ നാലു ജനറേറ്ററുകള്‍ ചാര്‍ജു ചെയ്തു. സ്വിച്ച് യാഡിലെ സര്‍ക്യൂട്ട് ബ്രേക്കര്‍ പൊട്ടിത്തെറിച്ച് തകരാറിലായ പവര്‍ ഹൗസില്‍ ഉന്നതതല സംഘത്തിന്റെ പരിശോധന പുരോഗമിക്കുന്നു. വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ (സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ആന്റ് ജനറേഷന്‍ ഇലക്ട്രിക്കല്‍) ജെ. ബാബുരാജ്, ജനറേഷന്‍ ചീഫ് എഞ്ചിനീയര്‍ ഔസേഫ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാത്രിതന്നെ പവര്‍ ഹൗസിലെത്തി പരിശോധന തുടങ്ങിയിരുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും മൂലമറ്റത്തെത്തി തെളിവെടുത്തു.

സര്‍ക്യൂട് ബ്രേക്കര്‍ പൊട്ടിത്തെറിച്ച് തകരാറിലായ മൂന്നാം നമ്പര്‍ ജനറേറ്റര്‍ വിശദമായ പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു. എങ്കില്‍ മാത്രമേ ജനറേറ്ററിന്റെ തകരാര്‍ എന്തെന്ന് കണ്ടെത്താനാകൂ. മൂന്നാം നമ്പര്‍ ജനറേറ്ററിന് ഗുരുതരമായ തകരാറുകള്‍ സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പവര്‍ ഹൗസിലെ ഒന്ന്, രണ്ട്, നാല്, ആറ് നമ്പര്‍ ജനറേറ്ററുകള്‍ ബുധനാഴ്ച ചാര്‍ജ് ചെയ്തു. അഞ്ചാം നമ്പര്‍ ജനറേറ്ററില്‍ പരിശോധന വൈകിട്ടും തുടര്‍ന്നു.

Keywords: Idukki, Kerala, Moolamattam Power House, Checking.