Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ രാഷ്ട്രപതി ആരെന്നറിയില്ല; ചോദ്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ ആലിയ മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചു

കോഫി വിത്ത് കരണില്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത ബോളിവുഡ് നടി ആലിയ ഭട്ടിന് Mumbai, Media, Bollywood, Actress, Social Network, Press meet, Cinema, Entertainment,
മുംബൈ: (www.kvartha.com 29/04/2015) കോഫി വിത്ത് കരണില്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത ബോളിവുഡ് നടി ആലിയ ഭട്ടിന് അബദ്ധം പിണഞ്ഞു. ഇന്ത്യന്‍ രാഷ്ട്രപതി ആരാണെന്ന ചോദ്യത്തിന് പൃഥ്വിരാജ് ചൗഹാന്‍ എന്ന ഉത്തരം പറഞ്ഞതാണ് ആലിയയ്ക്ക് വിനയായത്.

ഇതോടെ ആലിയയുടെ പൊതുവിജ്ഞാനം എല്ലായിടത്തും പാട്ടായി. ബോളിവുഡിലെ മണ്ടന്മാരുടെ ഗണത്തില്‍ ആലിയയെ പെടുത്തുകയും ചെയ്തു. മാത്രമല്ല ആലിയ ഭട്ടിന്റെ പൊതുവിജ്ഞാനം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍  വീഡിയോകള്‍ വൈറലാകുകയും ചെയ്തു.

എന്നാല്‍ പരിപാടിക്കുവേണ്ടി ആലിയ ഒപ്പിച്ച തമാശയാണിതെന്ന കാര്യം പലര്‍ക്കും അറിയില്ലായിരുന്നു. പൊതുവിജ്ഞാനത്തില്‍ പിറകിലോട്ടുള്ള നടിമാരെ ഇതോടെ ആലിയ എന്ന പേരില്‍ കളിയാക്കാനും തുടങ്ങി. എന്നാല്‍ കളിയാക്കല്‍ അതിരു കടന്നതോടെ കഴിഞ്ഞദിവസം നടന്ന ഒരു പത്രസമ്മേളനത്തില്‍ ആലിയ മാധ്യമ പ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ചു.

തന്റെ പൊതുവിജ്ഞാനം പരീക്ഷിക്കാനെന്ന മട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ കളിയാക്കി കൊണ്ടുള്ള ചോദ്യം ചോദിച്ചതാണ് ആലിയയെ ചൊടിപ്പിച്ചത്. ഹോളി ആഘോഷിക്കാറുണ്ടോ എന്ന ലേഖകന്റെ ചോദ്യത്തിന് നിറങ്ങള്‍ സ്‌കിന്നിന് അലര്‍ജിയായതിനാല്‍ ആഘോഷത്തില്‍ നിന്നും മാറിനില്‍ക്കാറാണ് പതിവെന്നാണ്  ആലിയ മറുപടി നല്‍കിയത്. ഇതിനു പിന്നാലെ അടുത്ത ചോദ്യവും വന്നു. ഹോളിയുടെ പ്രസക്തി എന്താണെന്നറിയാമോ  എന്നായിരുന്നു ആ ചോദ്യം. ഇതോടെ ആലിയയ്ക്ക് നിയന്ത്രണം വിട്ടു.

ചൈനീസ് പ്രസിഡന്റ് ആരാണെന്നറിയാമോ? ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ആരാണെന്നറിയാമോ? തുടങ്ങിയ ചോദ്യങ്ങള്‍  ആലിയ തിരിച്ചു ചോദിച്ചു. വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പുറത്തേക്ക്  പോകാനൊരുങ്ങുന്നതിനിടെ  തിരിച്ചുവന്ന് നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ എന്നോട് ചോദിക്കരുതെന്നുകൂടി പറഞ്ഞു. ഇതോടെ പത്രലേഖകര്‍ക്കിയില്‍ ചിരിപൊട്ടി.
Alia Bhatt lashes out at a reporter after he asks her a general knowledge question, Mumbai, Media, Bollywood, Actress, Social Network, Press meet, Cinema, Entertainment.

Also Read: 
ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപകിന്റെയും മൃതദേഹം വൈകിട്ട് 5 മണിയോടെ ഡെല്‍ഹിയിലെത്തിക്കും

Keywords: Alia Bhatt lashes out at a reporter after he asks her a general knowledge question, Mumbai, Media, Bollywood, Actress, Social Network, Press meet, Cinema, Entertainment.