Follow KVARTHA on Google news Follow Us!
ad

മോഡി തരംഗം: ബി ജെ പി ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി

ചരിത്രത്തിലാദ്യമായി ഒറ്റയ്ക്ക് അധികാരത്തിലെത്തിയ ബി.ജെ.പി ലോകത്തിലെ വലിയ പാര്‍ട്ടിയായിNew Delhi, China, Report, Maharashtra, Jammu, Kashmir, Gujrath, National,
ഡെല്‍ഹി: (www.kvartha.com 30.03.2015) ചരിത്രത്തിലാദ്യമായി ഒറ്റയ്ക്ക് അധികാരത്തിലെത്തിയ ബി.ജെ.പി ലോകത്തിലെ വലിയ പാര്‍ട്ടിയായി. 8.80 കോടി അംഗങ്ങളുമായാണ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബി ജെ പി ഏറ്റവും വലിയ പാര്‍ട്ടി എന്ന ലേബലിലെത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയെ (സി.പി.സി) പിന്തള്ളിയാണ് ബി.ജെ.പി ഒന്നാമതെത്തിയത്.

8.60 കോടി അംഗങ്ങളുമായി തൊട്ടുപിന്നില്‍ സി.പി.സി ഉണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം  മുതല്‍ തുടങ്ങിയ അംഗത്വ ക്യാമ്പയിനാണ് ബി.ജെ.പിയില്‍ കൂടുതല്‍ അംഗങ്ങള്‍ എത്താന്‍ ഇടയായത്.  മാര്‍ച്ച്  31ന്  ക്യാമ്പയിന്‍ അവസാനിക്കുമ്പോള്‍ അംഗത്വസംഖ്യ പത്തു കോടിയാവുമെന്ന  പ്രതീക്ഷയിലാണ് ബി.ജെ.പി. ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന ദേശീയ എക്‌സിക്യുട്ടീവില്‍ വച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അംഗങ്ങളുടെ എണ്ണം ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതേസമയം മാര്‍ച്ച് 31ന് അംഗത്വ ക്യാമ്പയിന്‍ അവസാനിക്കുമെങ്കിലും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, അസാം, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍   ക്യാമ്പയിന്‍ തുടരുമെന്നാണ് റിപോര്‍ട്ട്.  ഇവിടങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം  പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇത്. ബി.ജെ.പി ഏറ്റവും കൂടുതല്‍ അംഗങ്ങളെ പ്രതീക്ഷിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ് . ഗുജറാത്തിലും മധ്യപ്രദേശിലും ബി.ജെ.പിക്ക് 80 ലക്ഷം അംഗങ്ങളാണുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാധീനം യുവാക്കള്‍ക്ക് ബി ജെ പിയോടുള്ള മതിപ്പ്
വര്‍ധിപ്പിച്ചുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.  അംഗത്വ വിതരണത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണിലെ മിസ്ഡ് കോള്‍ ക്യാമ്പയിന്‍ കൂടുതല്‍ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ മൊബൈല്‍ ഫോണ്‍ ക്യാമ്പയിന്‍ സഹായിച്ചുവെന്നാണ് കരുതുന്നത്.
With 8.8 crore members, BJP claims to be world's largest party, New Delhi, China, Report, Maharashtra, Jammu, Kashmir, Gujrath, National.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: With 8.8 crore members, BJP claims to be world's largest party, New Delhi, China, Report, Maharashtra, Jammu, Kashmir, Gujrath, National.

Post a Comment