Follow KVARTHA on Google news Follow Us!
ad

പയ്യോളിയില്‍ വീണ്ടും സദാചാര ഗുണ്ടാ വിളാട്ടം: യുവാവിനെ അര്‍ധരാത്രി വീട്ടില്‍ നിന്നിറക്കി മര്‍ദിച്ചു

പയ്യോളിയില്‍ വീണ്ടും സദാചാര ഗുണ്ടാ വിളാട്ടം.യുവാവിനെ അര്‍ധരാത്രി വീട്ടില്‍ Youth, Woman, Mobil Phone, Message, Police, Complaint, Allegation, Kerala,
പയ്യോളി: (www.kvartha.com 06.03.2015) പയ്യോളിയില്‍ വീണ്ടും സദാചാര ഗുണ്ടാ വിളാട്ടം.യുവാവിനെ അര്‍ധരാത്രി വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു.വ്യാഴാഴ്ച തുറയൂര്‍ പാലച്ചുവടിലാണ് സംഭവം.

പയ്യോളി സ്വദേശിയായ യുവാവിനെ ഇരുപത്തഞ്ചോളം വരുന്ന അക്രമിസംഘം മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. പയ്യോളി പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇലക്ട്രോണിക് സ്ഥാപനത്തിലെ ജീവനക്കാരനാണ്  യുവാവ്. ഇയാള്‍ സമീപത്തെ ഒരു യുവതിയെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തുവെന്നാരോപിച്ചാണ് മര്‍ദനം.

യുവതിക്ക് മെസേജ് അയച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് സംഭവം ഒത്തുതീര്‍പ്പാക്കാനായി യുവാവിനോട് വരാന്‍ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് തുറയൂരിലെത്തിയ യുവാവിനെ മര്‍ദിച്ചവശനാക്കുകയായിരുന്നു. സംഭവം നേരില്‍ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും യുവാവിനെ സംഘം അവിടെ നിന്നും മാറ്റിയിരുന്നു.

മര്‍ദിച്ചെന്നു കാട്ടി തങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയാല്‍  യുവതിയെ കൊണ്ട് പരാതി
Moral police attack again in Payyoli
നല്‍കിച്ച്  അകത്താക്കുമെന്നും മാനഹാനി വരുത്തുമെന്നും സംഘം യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നു.   മാസങ്ങളായി സദാചാര ഗുണ്ടകളുടെ അക്രമവുമായി ബന്ധപ്പെട്ട് പയ്യോളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളാണ്  റിപോര്‍ട്ട്  ചയ്തിട്ടുള്ളത്.

എന്നാല്‍ ഭീഷണിയും മാനഹാനിയും ഭയന്ന് പരാതി നല്‍കാന്‍ ആളുകള്‍ തയ്യാറാകുന്നില്ല. ഇത് ഇത്തരക്കാര്‍ക്ക് വളമാവുകയാണ്. പോലീസിന്റെ ഉദാസീനതയും ഇത്തരം കേസുകള്‍ വര്‍ധിക്കാനിടയാക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ ബൈക്കിലെത്തിയ സംഘം അക്രമിച്ച് പരിക്കേല്‍പിച്ചു

Keywords: Moral police attack again in Payyoli, Youth, Woman, Mobil Phone, Message, Police, Complaint, Allegation, Kerala.

Post a Comment